ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വില്പന; മൂ​ന്നു പേ​ർ​ക്കെ​തി​രെ ന​ടപടി

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ൽ​മെ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന മൂ​ന്നു വ്യാ​പാ​രി​ക​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. സം​സ്ഥാ​ന​ത്ത് ഹെ​ൽ​മെ​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ൽ​മെ​റ്റു​ക​ൾ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്നുവെ​ന്ന വ്യാ​പ​ക​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ’ഓ​പ്പ​റേ​ഷ​ൻ സു​ര​ക്ഷാ ക​വ​ചം’ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടി ഒ പി ​ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​ബി​ജു, കെ. ​കെ ദാ​സ്, സി ​എ​സ് ജോ​ർ​ജ് എ ​എംവി ഐ മാ​രാ​യ ഷൈ​ൻ മോ​ൻ ചാ​ക്കോ, കെ. ​ദേ​വീ​ദാ​സ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts