വോ​ട്ട് ചെ​യ്യൂ… ജ​നാ​ധി​പ​ത്യം ക​രു​ത്തു​റ്റ​താ​ക്കാം: ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​രു​ത്ത് അ​തി​ന്‍റെ ഓ​രോ പൗ​ര​ന്‍റെ​യും കൈ​യി​ലു​ള്ള വോ​ട്ട​വ​കാ​ശ​മാ​ണ്. ഈ ​സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക എ​ന്ന​ത് കേ​വ​ലം ഒ​രു അ​വ​കാ​ശ​മ​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തി​ലു​ള്ള ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ കൂ​ടു​ത​ല്‍ സു​താ​ര്യ​വും ജ​ന​കീ​യ​വു​മാ​ക്കാ​ന്‍ “സ​മ്മ​തി​ദാ​യ​ക കേ​ന്ദ്രീ​കൃ​ത​മാ​യ” വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കേ​ര​ള​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ളെ കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍, സ​മ്മ​തി​ദാ​യ​ക​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും സൗ​ക​ര്യ​പ്ര​ദ​മാ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തു​മ​ക​ള്‍: സു​താ​ര്യ​ത​യു​ടെ 30 സം​രം​ഭ​ങ്ങ​ള്‍
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കാ​നും മു​പ്പ​തോ​ളം പു​തി​യ പ​ദ്ധ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ത്ത​വ​ണ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വോ​ട്ട​ര്‍​മാ​ര്‍​ക്കും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു​മാ​യി നാ​ൽ​പ്പ​തി​ല​ധി​കം ആ​പ്പു​ക​ളെ​യും വെ​ബ്സൈ​റ്റു​ക​ളെ​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഏ​ക​ജാ​ല​ക ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം നി​ല​വി​ല്‍ വ​ന്നു. പോ​ളിം​ഗ് സു​താ​ര്യ​മാ​ക്കാ​ന്‍ 100 ശ​ത​മാ​നം വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും വോ​ട്ട​ര്‍​മാ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ഒ​രു ബൂ​ത്തി​ല്‍ പ​ര​മാ​വ​ധി 1,200 വോ​ട്ട​ര്‍​മാ​ര്‍ എ​ന്ന ക്ര​മീ​ക​ര​ണ​വും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്.

പ​രി​ശീ​ല​ന​വും സാ​ങ്കേ​തി​ക​വി​ദ്യ​യും
തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കേ​ര​ളം, “eVidya’എ​ന്ന ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ് ഫോം ​വ​ഴി പ​രി​ശീ​ല​നം ന​ല്‍​കി​വ​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​വി​ടെ​യി​രു​ന്നും ല​ളി​ത​മാ​യി പ​രി​ശീ​ല​ന മൊ​ഡ്യൂ​ളു​ക​ള്‍ ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. നി​ല​വി​ലെ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്ക് പു​റ​മേ​യാ​ണി​ത്. വോ​ട്ടിം​ഗ് ശ​ത​മാ​നം 85ന് ​മു​ക​ളി​ല്‍ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും കു​ടി​വെ​ള്ളം, ത​ണ​ല്‍, ഇ​രി​പ്പി​ട​ങ്ങ​ള്‍, റാ​മ്പു​ക​ള്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ്രാ​ദേ​ശി​ക ക​ലാ​രൂ​പ​ങ്ങ​ളും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന “മോ​ഡ​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും’ സ്ത്രീ​ക​ള്‍ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം “പി​ങ്ക് ബൂ​ത്തു​ക​ളും’ സ​ജ്ജ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ജ​നാ​ധി​പ​ത്യ ഉ​ത്സ​വ​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​രോ ബൂ​ത്തും സ​ജ്ജ​മാ​ക്കി​യി​ട്ടു​ള​ള​ത്.

ക​ന്നി​വോ​ട്ട​ര്‍​മാ​ര്‍​ക്ക് മ​ധു​ര​മേ​റി​യ സ്വീ​ക​ര​ണം
യു​വ​ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ന്‍ വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ 2.71 കോ​ടി വോ​ട്ട​ര്‍​മാ​രി​ല്‍ 4.6 ല​ക്ഷം പേ​ര്‍ ക​ന്നി​വോ​ട്ട​ര്‍​മാ​രാ​ണ്. ഇ​വ​രെ ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​ന്‍ ഓ​രോ ജി​ല്ല​യി​ലെ​യും നി​ശ്ചി​ത ബൂ​ത്തു​ക​ളി​ല്‍ ആ​ദ്യ​മെ​ത്തു​ന്ന 200 ക​ന്നി​വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഹ​ല്‍​വ വി​ത​ര​ണം ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഊ​ബ​റു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ​യാ​ത്ര​യും.

സു​ര​ക്ഷ​യും പ​രാ​തി പ​രി​ഹാ​ര​വും
സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കാ​ന്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ ചെ​ക്ക് പോ​സ്റ്റു​ക​ളും സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീ​മു​ക​ളും സ​ജീ​വ​മാ​ണ്. പ്ര​ശ്ന​ബാ​ധി​ത​ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സാ​യു​ധ സേ​ന​യെ വി​ന്യ​സി​ക്കും. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ സി-​വി​ജി​ല്‍ ആ​പ്പി​ലൂ​ടെ പ​രാ​തി ന​ല്‍​കി​യാ​ല്‍ 100 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി 1950 എ​ന്ന​ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ 24 മ​ണി​ക്കൂ​റും കോ​ള്‍ സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ ത​ട​യാ​ന്‍ പ്ര​ത്യേ​ക സൈ​ബ​ര്‍ സെ​ല്ലു​ക​ളും ജാ​ഗ്ര​ത​യി​ലാ​ണ്.

ക​രു​ത​ലോ​ടെ​യു​ള്ള ഹോം ​വോ​ട്ടിം​ഗ്
ജ​നാ​ധി​പ​ത്യം എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ക​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 85 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കു​മാ​യി ഹോം ​വോ​ട്ടിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി. ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ള്‍​ക്കും പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വ​ഴി​യു​ള്ള വോ​ട്ടിം​ഗി​നും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

പ്ര​കൃ​തി​യോ​ടി​ണ​ങ്ങി
നൂ​റു ശ​ത​മാ​നം പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​യ രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കാ​ന്‍ കേ​ര​ളം ല​ക്ഷ്യ​മി​ടു​ന്നു. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കാ​ന്‍ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.
തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ല്‍ പ്ര​ക്രി​യ​യി​ലൂ​ടെ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട 2,71,06,059 വോ​ട്ട​ര്‍​മാ​രാ​ണ് നി​ല​വി​ല്‍ പ​ട്ടി​ക​യി​ലു​ള്ള​ത്.

ഈ ​ദൗ​ത്യ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍, ബി​എ​ല്‍​ഒ​മാ​ര്‍, മ​റ്റ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​നം സ്തു​ത്യ​ര്‍​ഹ​മാ​ണ്. നാ​ളെ നി​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ ഓ​രോ വോ​ട്ട​റെ​യും ഞാ​ന്‍ ഹൃ​ദ​യ​പൂ​ര്‍​വം ക്ഷ​ണി​ക്കു​ന്നു. ന​മു​ക്ക് വോ​ട്ട് ചെ​യ്യാം, ജ​നാ​ധി​പ​ത്യം ക​രു​ത്തു​റ്റ​താ​ക്കാം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment