ജില്ലയിൽ പലയിടത്തും പണി മുടക്കി വോട്ടിംഗ് മെഷീനുകൾ; പരുത്തുംപാറയിൽ  മൂന്നു തവണ കേടായി; ക്യൂ നിന്ന വോട്ടർമാർ വീട്ടിൽ പോയി

കോ​ട്ട​യം: വോ​ട്ടിം​ഗ് മെ​ഷീ​ൻ മൂ​ന്നു ത​വ​ണ കേ​ടാ​യ​പ്പോ​ൾ ക്യൂ ​നി​ന്ന വോ​ട്ട​ർ​മാ​ർ വീ​ട്ടി​ൽ പോ​യി. പ​രു​ത്തും​പാ​റ​യി​ലാ​ണ് സം​ഭ​വം. പ​രു​ത്തും​പാ​റ എ​ൽ​പി സ്കൂ​ളി​ലെ ഒ​രു ബൂ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യി.
ഉ​ട​നെ പ​ക​രം മെ​ഷീ​ൻ എ​ത്തി​ച്ച് വോ​ട്ടെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ചു. അ​ൽ​പ്പനേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ര​ണ്ടാ​മ​ത് കൊ​ണ്ടു​വ​ന്ന മെ​ഷീ​നും ത​ക​രാ​റി​ലാ​യി. പ​ക​രം വീണ്ടും മെ​ഷീ​ൻ എത്തിച്ചു. അ​ൽ​പ്പനേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ മൂ​ന്നാ​മ​ത്തെ മെ​ഷീ​നും ത​ക​രാ​റി​ലാ​യ​തോ​ടെ ക്യൂ നി​ന്ന വോ​ട്ട​ർ​മാ​രി​ൽ ചി​ല​ർ സ്ഥ​ലം വി​ട്ടു.

ഏറ്റുമാനൂർ മണ്ഡലത്തിലും വോട്ടിംഗ് മെഷീൻ ‘പണിയായി’
ഏ​റ്റൂ​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ല​ത്തി​ലും വോ​ട്ടിം​ഗ് മെ​ഷീ​ൻ വ്യാ​പ​ക​മാ​യി ത​ക​രാ​റി​ലാ​യി. അ​തി​ര​ന്പു​ഴ കോ​ട്ട​യ്ക്കു​പു​റം യു ​പി സ്കൂ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷി​ൻ ത​ക​രാ​റി​ലാ​യി. ശ്രീ​ക​ണ്ഠമം​ഗ​ലം, കാ​ട്ടാ​ത്തി എ​ൽ പി ​സ് കൂ​ളി​ൽ ബൂ​ത്ത് ന​ന്പ​ർ 26 എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​ഷീൻ ത​ക​രാ​റി​ലാ​യി.

ചെ​റി​യ തോ​തി​ലു​ള്ള ലി​ങ്ക് എ​റ​ർ മൂ​ല​മാ​ണ് താ​ല്കാ​ലി​ക​മാ​യി മെ​ഷീൻ ത​ക​രാ​റി​ലാ​യ​ത്. തു​ട​ർ​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പോ​ളിം​ഗ് തു​ട​ർ​ന്നു. പേ​രൂ​ർ, ഏ​റ്റൂ​മാ​നൂ​ർ വി​ല്ലേ​ജു​ക​ളി​ൽ ചി​ല ബൂ​ത്തു​ക​ളി​ൽ തു​ട​ക്ക​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീനു​ക​ളി​ൽ ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പി​ന്നീട് പ​രി​ഹ​രി​ച്ചു.

വോട്ടിംഗ് മെഷീൻ തകരാറിലായി, വോട്ടിംഗ് അര മണിക്കൂർ വൈകി
ഈ​രാ​റ്റു​പേ​ട്ട: തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ 56-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​​നാ​ൽ അ​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ത്തി​ലെ ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തി​ൽ 67-ാം ന​ന്പ​ർ ബൂ​ത്തി​ലും വോ​ട്ടിം​ഗ് വൈ​കി.

 

Related posts