ആര് ഭരിക്കും? മ​ധു​രി​ച്ചും ക​യ്ച്ചും കേന്ദ്ര-സംസ്ഥാന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ


തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണാ​ൻ ഇ​നി 20 ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ മു​ന്ന​ണി​ക​ളെ​ല്ലാം വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ. തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ച്ച് എ​ൽ​ഡി​എ​ഫും ഭ​ര​ണം പി​ടി​ക്കു​മെ​ന്ന് യു​ഡി​എ​ഫും ക​രു​തു​ന്പോ​ൾ ക​ഴി​ഞ്ഞ നി​ല​യി​ൽ നി​ന്നു കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ബി​ജെ​പി.

പു​റ​ത്തു​വ​ന്ന പ്രീ ​പോ​ൾ സ​ർ​വേ​യി​ൽ എ​ല്ലാം മു​ൻ​തൂ​ക്കം ല​ഭി​ക്കു​മെ​ന്ന പ്ര​വ​ച​നം എ​ൽ​ഡി​എ​ഫി​ന് ന​ൽ​കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല . സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്.

77 മു​ത​ൽ 85 സീ​റ്റു​ക​ൾ വ​രെ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം യു​ഡി​എ​ഫി​ന് മു​ൻ​തൂ​ക്കം ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

യു​ഡി​എ​ഫി​ന് 92 മു​ത​ൽ 102 സീ​റ്റു​ക​ൾ വ​രെ ല​ഭി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര ഇ​ന്‍റി​ല​ജ​ൻ‌​സ് റി​പ്പോ​ർ​ട്ടെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഏ​ഴു മ​ന്ത്രി​മാ​രു​ടെ തോ​ൽ​വി​യും കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ഉ​ട​നെ എ​ല്ലാ ത​വ​ണ​യും പോ​ലെ പോ​ലെ ബ്രാ​ഞ്ച് ത​ലം മു​ത​ൽ സി​പി​എം എം ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ ന​ട​ത്തു​ക​യും താ​ഴെ​ത്ത​ട്ടി​ലു​ള്ള ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ആ​ണ് 90 ല​ധി​കം സീ​റ്റു​ക​ൾ ഇ​ത്ത​വ​ണ ല​ഭി​ക്കു​മെ​ന്ന് സി​പി​എം നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

Related posts

Leave a Comment