സിപിഎമ്മിന്‍റെ വ്യക്തിഹത്യയിൽ  പ്രേ​മ​ച​ന്ദ്ര​ന്‍റെ ഗ്രാ​ഫ് ഉ​യ​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കുന്നുവെന്ന് സു​ധീ​ര​ൻ

കൊ​ല്ലം : യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രേ​മ​ച​ന്ദ്ര​നെ​തി​രെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന സി​പി​എം സ​മീ​പ​നം മൂ​ലം ഓ​രോ ദി​വ​സ​വും പ്രേ​മ​ച​ന്ദ്ര​ന്‍റെ ഗ്രാ​ഫ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​സു​ധീ​ര​ൻ പ​റ​ഞ്ഞു.
മ​ന​യി​ൽ​കു​ള​ങ്ങ​ര പൊ​രു​ത​ന​യി​ൽ ചേ​ർ​ന്ന യു​ഡി​എ​ഫ് കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു​പ​ക്ഷ നേ​താ​ക്കന്മാ​രു​ടെ ജ​ൽ​പ്പ​ന​ങ്ങ​ൾ​ക്ക് കൊ​ല്ലം ജ​ന​ത ശ​ക്ത​മാ​യ മ​റു​പ​ടി ന​ല്കു​മെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു. അ​ഞ്ചു വ​ർ​ഷ​ക്കാ​ലം ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച മോ​ദി സ​ർ​ക്കാ​രി​നും മൂ​ന്നു വ​ർ​ഷ​ക്കാ​ലം കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​രി​നു​മു​ള്ള ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​യി​രി​ക്കും കേ​ര​ള​ത്തി​ലെ 20 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ഫ​ല​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ആ​കെ മാ​തൃ​ക​യാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് പ്രേ​മ​ച​ന്ദ്ര​ന്‍റേ​ത്. ബ്ലോ​ക്ക് കോ​ണ്‍​ഗ്രസ് പ്ര​സി​ഡ​ന്‍റ് ആ​ർ.​ര​മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​വേ​ർ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ൻ, എ.​കെ.​ഹ​ഫീ​സ്, സൂ​ര​ജ് ര​വി, പി.​ആ​ർ.​പ്ര​താ​പ​ച​ന്ദ്ര​ൻ, അ​ഡ്വ.​ആ​ർ.​സു​നി​ൽ, പി.​ജ​ർ​മി​യാ​സ്, പി.​പ്ര​കാ​ശ് ബാ​ബു, ശി​വ​പ്ര​സാ​ദ്, ബാ​ബു​കു​ട്ട​ൻ, ഡി.​ഗീ​താ​കൃ​ഷ്ണ​ൻ, ഡോ.​ഉ​ദ​യ സു​കു​മാ​ര​ൻ, ഗീ​താ ശി​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts