ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കൊ​ന്നു; തടിപിടിക്കുന്നതിനിടെ വിരണ്ട ആന ഒന്നാം പാപ്പാനു മുകളിലേക്ക് തടി ഇടുകയായിരുന്നു


ക​ല്ല​മ്പ​ലം: ഇ​ട​ഞ്ഞ ആ​ന ഒ​ന്നാം പാ​പ്പാ​നെ കൊ​ന്നു. വെ​ള്ള​ല്ലൂ​ർ ഇ​ട​മ​ന​ക്കോ​ണം കു​ന്നി​ൽ വീ​ട്ടി​ൽ ഉ​ണ്ണി (54) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​ന് ക​പ്പം വി​ള​മു​ക്ക്ക​ട റോ​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ത​ടി​പി​ടി​ക്കാ​നെ​ത്തി​യ ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്.

ത​ടി​പി​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ആ​ന വി​ര​ളു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ന​യെ ത​ള​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ണി​യെ തു​മ്പി കൈ ​കൊ​ണ്ട് നി​ല​ത്ത​ടി​ച്ച ശേ​ഷം ത​ടി പാ​പ്പ​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ ആ​ന​യെ ത​ള​യ്ക്കാ​ൻ ര​ണ്ടാം പാ​പ്പാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് കൊ​ല്ല​ത്തു നി​ന്നും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡെ​ത്തി​യാ​ണ് ആ​ന​യെ ത​ള​ച്ച​ത്.

കൊ​ല്ലം പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി സ​ജീ​വി​ന്‍റെ ക​ണ്ണ​ൻ എ​ന്ന ആ​ന​യാ​ണ് വി​ര​ണ്ട​ത്. ഉ​ണ്ണി​യു​ടെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി ലേ​ക്ക് മാ​റ്റി. ക​ല്ല​മ്പ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment