ഇങ്ങനെ സിംപിളായി കുളിക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടമല്ലേ..!വാ​ട്ട​ർ സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന​ക്കു​ളി വൈ​റ​ൽ കുളിയായപ്പോൾ…

 

വ​ണ്ടി​ക​ൾ വാ​ട്ട​ർ സ​ർ​വീ​സ് ചെ​യ്യു​ന്ന സ്റ്റേ​ഷ​നി​ൽ ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.

വ​ണ്ടി​ഭ്രാ​ന്ത​ന്മാ​ർ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ആ​ന​യെ കു​ളി​പ്പി​ക്കു​ന്ന​തി​നു മു​ന്നി​ലാ​യി ഒ​രു കാ​ർ വാ​ട്ട​ർ സ​ർ​വീ​സ് ചെ​യ്യാ​ൻ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

വാ​ട്ട​ർ സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ കു​ളി ആ​ന​യും ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. പാ​പ്പാന്മാ​ർ​ക്ക് അ​നു​സ​ര​ണ​യോ​ടെ ശ​രീ​രം തേ​ക്കാ​ൻ നി​ന്നു​കൊ​ടു​ക്കു​ന്നു​ണ്ട് ആ​ന.

സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് വീ​ഡി​യോ​യി​ൽ ഇ​ല്ല. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment