ഇത് ഇംഗ്ലീഷ് പഠിച്ച താറാവ് ഇട്ട മുട്ടയോ; പുഴുങ്ങിയ താറാവിന്‍മുട്ടയ്ക്കകത്ത് ഇംഗ്ലീഷ് കുറിപ്പുകള്‍ വന്നതെങ്ങനെ; സംഭവം മേലെ കുറ്റമ്പാറയില്‍…

egg600പൂക്കോട്ടുംപാടം: മുട്ട കഴിച്ചാല്‍ ഇംഗ്ലീഷ് പറയാമോ ? മേലെ അമരമ്പലം കൃഷി ഭവനിലെ അസിസ്റ്റന്റ് ഓഫീസറായ കൂറ്റമ്പാറയിലെ വടുവങ്ങര മുനവ്വിര്‍ കഴിഞ്ഞ ദിവസം വാങ്ങിയ പോലുള്ള മുട്ട കഴിച്ചാല്‍ ചിലപ്പോള്‍ ഇംഗ്ലീഷ് പറഞ്ഞെന്നു വരും. മുട്ട പുഴുങ്ങിയ പൊളിച്ചെടുത്തപ്പോഴായിരുന്നു ആ അദ്ഭുതം. തൊലിക്കകത്തു മഞ്ഞക്കുരു ഒരു വെള്ള കവറിംഗ് അടക്കം ചെയ്ത പോലെയും അതില്‍ ഇംഗ്ലീഷ് വാചകങ്ങളുടെ പ്രിന്റിംഗും കണ്ടത്.

മേലെ കൂറ്റമ്പാറയിലെ കടയില്‍ നിന്നാണ് താറാവ് മുട്ട വാങ്ങിയത്. മഞ്ഞക്കരു നല്ല നിറമുണ്ടെങ്കിലും അതിന്റെ വെള്ള തോട് റബര്‍ പോലെയായിരുന്നു. വിവരം ഭക്ഷ്യ സുരക്ഷ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് മുട്ട നിലമ്പൂരിലെ ഭക്ഷ്യ സുരക്ഷാ ഓഫീസിലെത്തിച്ചു. തുടര്‍ന്നു മലപ്പുറം ഹെഡ് ഓഫീസിലെത്തിച്ച താറാവ് മുട്ട വിദഗ്ദ പരിശോധയ്ക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ട് വന്നതിനു ശേഷമേ യഥാര്‍ഥ സംഭവം വ്യകതമാവൂ എന്ന് ഭക്ഷ്യ സുരക്ഷ ഓഫീസര്‍ അറിയിച്ചു. ആ മുട്ടയിട്ട താറാവിനെ ലേലത്തില്‍ വച്ചാല്‍ നല്ല തുക ലഭിക്കുമെന്നു തീര്‍ച്ച.

Related posts