അയ്യേ എനിക്ക് വേണ്ട..! കെപിസിസി അധ്യക്ഷ പദവിയിൽ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായി പ്രതിപക്ഷ നേതാവ് ചെന്നിത്തല

chennithalaതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുള്ളതാണെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം അധ്യക്ഷനെ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്ത് ചികിത്സയിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയാലുടൻ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തിൽ കോൺഗ്രസ് ദുർബലമാകുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ഒരു വിമത സ്വരം കേരളത്തിൽ നിന്ന് ഉയരില്ലെന്നു പറഞ്ഞ ചെന്നിത്തല ഇതിനു വിരുദ്ധമായി പ്രവർത്തിച്ച സി.ആർ.മഹേഷിനെ താക്കീത് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

Related posts