വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്ക​ര​ൻ അ​റ​സ്റ്റി​ൽ; വാ​റ്റു​പ​ക​ര​ണ​വും കോ​ട​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു


കാ​ട്ടാ​ക്ക​ട : വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ബാം​ബൂ കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​ൻ വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ൽ. മ​ല​യി​ൻ​കീ​ഴ് കു​ഴു​മം വ​ട്ട​വി​ള​വീ​ട്ടി​ൽ ബി.​ആ​ന​ന്ദ്രാ​ജ്(50)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് മ​ല​യി​ൻ​കീ​ഴ് എ​സ്ഐ സൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യ​ൾ പി​ടി​യി​ലാ​യ​ത്.

വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വാ​റ്റു​പ​ക​ര​ണ​വും കോ​ട​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment