ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ… ഇങ്ങനെ പറയുന്നവരോട് തനിക്ക് കടുത്ത ദേഷ്യമാണെന്ന് യുവതിയുടെ കുറിപ്പ്…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി കൂടിവരികയാണ്. മനുഷ്യര്‍ കൂടുതല്‍ അറിവ് നേടുമ്പോഴും ഈ സാംസ്‌കാരിക അധഃപതനത്തിന് കാരണമെന്താണ് ?

വീട്ടില്‍ നിന്നു തുടങ്ങുന്നു സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍…പിന്നെ തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും ഇത് തുടരുന്നു.

പുറത്തുള്ളവര്‍ ഒരു സ്ത്രീയെ മോശമായ രീതിയില്‍ സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ രോഷം കൊള്ളുന്ന പുരുഷന്മാരില്‍ പലരും കിടപ്പറയില്‍ ഭാര്യയെ ക്രൂരമായി വേദനിപ്പിക്കുന്നവര്‍ തന്നെയാവും.

ഭര്‍ത്താവിന് തീറെഴുതി കിട്ടിയ സ്വത്താണ് ഭാര്യ എന്ന് വിശ്വസിക്കുന്ന ഇത്തരക്കാര്‍ ദേഷ്യം വരുമ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ യാതൊരു മടിയും കാണാറില്ല.

ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ എന്ന് പറയുന്നവരോട് തനിക്ക് വെറുപ്പാണ് എന്നാണ് ഇപ്പോള്‍ ആന്‍സി വിഷ്ണു എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ആന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം :

ഭര്‍ത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാന്‍, ഉപദ്രെവിക്കാന്‍, അവകാശമുണ്ടോ? പുരുഷന് സ്ത്രീയെ തല്ലി ശരിയാക്കാന്‍ അവകാശമുണ്ടോ? സ്നേഹം കൊണ്ട് കരുതല്‍ കൊണ്ട് സ്ത്രീയെ ശാരീരികമായി ഉപദ്രെവിക്കാന്‍ ആണിന് അവകാശമുണ്ടോ? അവന് നിന്നോടുള്ള സ്നേഹം കൊണ്ട് അല്ലെ, നിന്റെ ഭര്‍ത്താവല്ലേ തല്ലിയത് അവന് അതിനുള്ള അവകാശം ഉള്ളത് കൊണ്ട് അല്ലെ?

സ്നേഹം കൊണ്ട് മനുഷ്യന്‍ മനുഷ്യനെ ഉപദ്രവിക്കുമോ? ഭര്‍ത്താവ് ഉപദ്രവിക്കുന്നത്, കിടപ്പറയില്‍, ലെഃ ല്‍ ഒക്കെയും വല്ലാതെ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് വല്ലാത്ത ദേഷ്യമാണ്.

ഭര്‍ത്താവ് തല്ലിയെന്ന്, തെറി പറഞ്ഞെന്ന് ഒക്കെയും പരാതികള്‍ പറയുമ്പോള്‍ സ്നേഹം കൊണ്ടെന്ന് പറഞ് സഹിക്കാന്‍ പഠിപ്പിക്കുന്ന അമ്മമാര്‍ പെണ്മക്കളെ വേദനകള്‍ അനുഭവിക്കാന്‍ മാത്രമാണോ വളര്‍ത്തിയത്.

ഈ അടുത്ത് ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു, കിടപ്പറയില്‍ ഭര്‍ത്താവ് വല്ലാതെ തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്, സെക്‌സില്‍ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന്, വീട്ടുകാരുടെ മുന്‍പില്‍ കൂട്ടുകാരുടെ മുന്‍പില്‍ ഒക്കെയും തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്.

ആ പെണ്‍കുട്ടി രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ്, കൗമാരത്തില്‍ അവള്‍ അതീവ സുന്ദരിയായിരുന്നു.

രണ്ട് പ്രസവിച്ചപ്പോള്‍ തടി വെച്ചിട്ടുണ്ട്, മാറിടങ്ങള്‍ തൂങ്ങിയിട്ടുണ്ട്, ശരീരത്തിന്റെ ഭംഗി നഷ്ടപ്പെട്ടിട്ടുണ്ട്, തന്റെ ഭാര്യയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നിരന്തരം ബോഡി ഷെയിമിംഗ് ചെയ്യുവാന്‍ മുതിരുന്ന ആണുങ്ങളോടാണ് നിങ്ങള്‍ക്കും പഴയ സൗന്ദര്യം ഇല്ല, ആകെ മൊത്തം പഴകിയിട്ടുണ്ട്, എന്നിട്ടും കൂട്ടുകാരികളുടെ മുന്‍പില്‍, വീട്ടുകാരുടെ മുന്‍പില്‍ bodyshaming ചെയ്യാത്തത് ഭാര്യയുടെ വിശാലമായ മനസാണ് എന്ന് വേണം കരുതാന്‍.

എത്രയൊക്കെ സ്നേഹത്തിന്റെ പേരിലും, കരുതലിന്റെ പേരിലും സ്ത്രീയെ ഉപദ്രവിക്കുവാന്‍ ആണിന് അവകാശമില്ല. അച്ഛനോ മകനോ ഭര്‍ത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാന്‍ അനുവദിക്കരുത്.

ഒരിക്കല്‍ തല്ല് കൊണ്ടാല്‍ പിന്നെ നിരന്തരം നിങ്ങള്‍ തല്ല് കൊള്ളേണ്ടി വരും, ആരോഗ്യ പരമായി അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ് തീര്‍ക്കുവാന്‍ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനില്‍ക്കുന്നില്ല എന്ന് വേണം മനസിലാക്കുവാന്‍.

പെണ്ണിനെ തല്ലി ശരിയാക്കുവാന്‍ ആണിന് അധികാരമില്ലെന്ന് ചുരുക്കം. എത്ര പറഞാലും, എഴുതിയാലും, ഭാര്യ തനിക്ക് തീറെഴുതി കിട്ടിയ വസ്തുവാണെന്ന് മനുഷ്യര്‍ വിശ്വസിക്കാന്‍ തീരുമാനിച്ചാല്‍ ലോകം ഒരിക്കലും ശരിയാകില്ല.

മാറേണ്ടത് പുരുഷ കേന്ദ്രകൃത സമൂഹമാണ്, സിനിമകളില്‍ സീരിയലുകളില്‍ നായികക്ക് നേരെ നായകന്‍ ശബ്ദം ഉയര്‍ത്തിയാല്‍, നായികയെ പട്ടിയെ പോലെ ഉപദ്രവിച്ചാല്‍ ഒക്കെ കയ്യടിക്കുന്ന, അത് പ്രണയം എന്ന് അതാണ് പ്രണയം എന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിലാണ് നമ്മള്‍, ഇപ്പോഴും എത്ര സ്ത്രീവിരുദ്ധതയാണ് നമ്മള്‍ പുലമ്പി കൊണ്ടിരിക്കുന്നത്. എന്ന് മാറും എങ്ങനെ മാറും നമുക്ക് പറഞ്ഞു കൊണ്ടിരിക്കാം എഴുതി കൊണ്ടിരിക്കാം.

Related posts

Leave a Comment