ഫി​ഫ്റ്റി ഫി​ഫ്റ്റി പേര് പോലെ തന്നെ.. ഒ​രു​കോ​ടി രൂ​പ​യു​ടെ ഒന്ന സ​മ്മാ​നം കോഴഞ്ചേരിയിൽ; ഭാ​ഗ്യ​വാ​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി


കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഫി​ഫ്റ്റി ഫി​ഫ്റ്റി ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു കോ​ടി​രൂ​പ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക്ക്.

കോ​ഴ​ഞ്ചേ​രി- തോ​ണി​പ്പു​ഴ​യി​ൽ ഇ​സ്ത​ിരി ജോ​ലി ചെ​യ്യു​ന്ന ത​മി​ഴ്നാ​ട് ക​ന്പം സ്വ​ദേ​ശി ദീ​പ​നാ​ണ് (40) ഭാ​ഗ്യ​വാ​ൻ.ഇ​യാ​ൾ വാ​ങ്ങി​യ എ​ഫ്ഡി 582 888 എ​ന്ന ന​മ്പ​ർ ഭാ​ഗ്യ​ക്കു​റി​ക്കാ​ണ് സ​മാ​നം ല​ഭി​ച്ച​ത്.

കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല​യി​ലെ എം.​എ. ശി​വ​രാ​ജ​ൻ​പി​ള്ള​യെ​ന്ന ഭാ​ഗ്യ​ക്കു​റി മൊ​ത്ത​വ്യാ​പാ​രി​യി​ൽനി​ന്നു​ള്ള ടി​ക്ക​റ്റ് കു​റി​യ​ന്നൂ​ർ ഏ​ജ​ൻ​റാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​രി​ൽ നി​ന്നാ​ണ് വാ​ങ്ങി​യ​ത്.

ടി​ക്ക​റ്റ് തെ​ക്കേ​മ​ല​യി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യി​ൽ ഏ​ല്പ്പി​ച്ചു. ശി​വ​രാ​ജ​ൻ​പി​ള്ള ഏ​ജ​ൻ​സി​യി​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം​ത​വ​ണ​യാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 13നു ​ന​റു​ക്കെ​ടു​ത്ത വി​ൻ വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 75 ല​ക്ഷം രൂ​പ​യും ഇ​വി​ടെ വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു.

Related posts

Leave a Comment