ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവൻ തിരിച്ചു വന്നു;  ഹാർദ്ദമായ സ്വീകരണം ഒരുക്കി നാട്ടുകാരും


കു​ള​ത്തൂ​പ്പു​ഴ: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്രാ ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​യി ഗ്രാ​മീ​ണ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് കെ​എ​സ്ആ​ർ​ടി​സി.

ലാ​ഭ​ക​ര​മ​ല്ലെ​ന്ന പേ​രി​ൽ നി​ർ​ത്ത​ലാ​ക്കി​യ അ​മ്പ​തേ​ക്ക​ർ സ​ർ​വീ​സാ​ണ് പ്ര​ദേ​ശ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ന​രാ​രം​ഭി​ച്ച​ത്. ”

ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​ല ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല.

ഇ​ക്കു​റി കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്ഥ​ലം എം​എ​ൽ​എ പി.​എ​സ് സു​പാ​ലി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി. ​അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​രി​ട്ട് ക​ണ്ട് നി​വേ​ദ​നം ന​ൽ​കു​ക​യും യാ​ത്രാ​ക്ലേ​ശം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എം​എ​ൽ​എ.

ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ രാ​വി​ലെ എ​ട്ടി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സും ഒ​ന്പ​തി​ന് സ്വ​കാ​ര്യ ബ​സും അ​മ്പ​തേ​ക്ക​റി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു.

 

Related posts

Leave a Comment