പടക്കം വാങ്ങണമെങ്കിൽ ഐഡി കാർഡ് വേണം

ബെ​​​യ്ജിം​​​ഗ്: തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് കാ​​​ണി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ പ​​​ട​​​ക്കം വി​​​ൽ​​​ക്കാ​​​വൂ എ​​​ന്നു ബെ​​​യ്ജിം​​​ഗ് അ​​​ധി​​​കൃ​​​ത​​​ർ ക​​​ട​​​യു​​​ട​​​മ​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഫെ​​​ബ്രു​​​വ​​​രി ആ​​​ദ്യം ചൈ​​​നീ​​​സ് പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി പ​​​ട​​​ക്കം വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്കു പു​​​തി​​​യ നി​​​ബ​​​ന്ധ​​​ന ബാ​​​ധ​​​ക​​​മാ​​​ണ്.

ബെ​​​യ്ജിം​​​ഗി​​​ലെ പ​​​ട​​​ക്ക​​​വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളു​​​ടെ എ​​​ണ്ണം 80ൽ​​​നി​​​ന്ന് 30 ആ​​​യി കു​​​റ​​​ച്ചു. ജ​​​നു​​​വ​​​രി 30​​​ മു​​​ത​​​ൽ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തു​​​വ​​​രെ മാ​​​ത്ര​​​മേ പ​​​ട​​​ക്കം വി​​​ൽ​​​ക്കാ​​​വൂ എ​​​ന്നും നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്തെ​​​ങ്കി​​​ലും അ​​​പ​​​ക​​​ടം ഉ​​​ണ്ടാ​​​യാ​​​ൽ ഐ​​​ഡി കാ​​​ർ​​​ഡി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ വ​​​ച്ച് വാ​​​ങ്ങി​​​യ​​​യാ​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്ത് ശി​​​ക്ഷി​​​ക്കു​​​മെ​​​ന്നു ചൈ​​​നാ ഡെ​​​യി​​​ലി റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​വു​മെ​ന്ന​തി​നാ​ൽ വ​സ​ന്തോ​ത്സ​വകാ​ല​ത്ത് മി​ക്ക ചൈ​നീ​സ് ന​ഗ​ര​ങ്ങ​ളും വെ​ടി​ക്കെ​ട്ട് നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts