വടകര: ഓർക്കാട്ടേരിയിൽ ലീഗ് നേതാവ് നട്ടപ്പാതിരക്ക് ഫ്ളക്സ് ബോർഡ് നശിപ്പിക്കുന്നത് സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം വിവാദമായി. വിഷയം ചൂടുപിടിച്ച ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. നേതാവിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ഉഗ്രൻ കമന്റുകളാണ് വരുന്നത്. സംഭവം ലീഗിനകത്തും പ്രശ്നമായിരിക്കുകയാണ്.
ലീഗ് നേതാവ് എ.വി.അബൂബക്കർ മൗലവിയെ ആദരിക്കുന്ന ചടങ്ങിന്റെ ബോർഡാണ് ഓർക്കാട്ടേരി ജുമാമസ്ജിദ് പരിസരത്ത് നിന്ന് മണ്ഡലം നേതാവ് എടുത്ത് മാറ്റിയത്. പാതിരാക്ക് ആരോരുമില്ലാത്ത നേരത്ത് നേതാവ് മുഖംമറച്ച് എത്തി ഫ്ളക്സ് ബോർഡ് അടിച്ചുതകർത്ത് പള്ളിയുടെ പുറന്പോക്കിലേക്കു വലിച്ചെറിയുന്നു.
താൻ ചെയ്യുന്ന കാര്യം സമീപത്തെ പള്ളിയുടെ മുറിയിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന അറിയുന്ന നേതാവ് പിറ്റേന്നു കാലത്ത് യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹിയേയും കൂട്ടി പള്ളിയിലെത്തുന്നു. ഇവിടത്തെ ഹാർഡ് ഡിസ്കിൽ നിന്ന് ദൃശ്യം മായ്ച്ച് കളഞ്ഞ് സമാധാനമായെന്ന ചിന്തയിൽ സ്ഥലംവിടുന്നു.
എന്നാൽ ഫ്ളക്സ് ബോർഡ് നശിപ്പിച്ചത് ആരെന്ന് അറിയാൻ പള്ളിയിലെ സിസിടിവി പരിശോധിച്ചപ്പോൾ രാത്രിയിലെ ദൃശ്യം മായ്ച്ചതായി കണ്ടതോടെ സംശയമായി. പിന്നീട് റിക്കവറി സോഫ്റ്റ്വെയർ ഉപയോഗിച്ച് ദൃശ്യം തിരികെ ലഭിച്ചപ്പോൾ ഏവരും ഞെട്ടിയിരിക്കുകയാണ്.
പാർട്ടിയുടെ മണ്ഡലം ഭാരവാഹിയാണ് രാത്രിയിൽ ബോർഡ് നശിപ്പിച്ച് ദൂരേക്ക് എറിയുന്നതായി വ്യക്തമായിരിക്കുന്നത്. നാട്ടിൽ ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമായിരുന്നോ ഇതിനു പിന്നിലെന്ന് ആക്ഷേപം ശക്തമാണ്. ഇദ്ദേഹത്തിനെതിരെ നടപടി വേണമെന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും ആവശ്യം ഉയർന്നു.
ഇദ്ദേഹത്തിനും യുത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹിക്കും എതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ഓർക്കാട്ടേരി ടൗണ് കമ്മറ്റി മേൽകമ്മറ്റിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യം ഇപ്പോഴാണ് റിക്കവറി സോഫ്റ്റ് വെയർ ഉപയോഗിച്ച് തിരികെ കിട്ടിയത്. ബോർഡ് തകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഫേസ് ബുക്കിലും വാട്ട്സ്ആപ്പിലും പരക്കുകയാണ്. നു