ചൈനയിൽ വെള്ളപ്പൊക്കം; 20 മരണം, 27 പേരെ കാണാതായി

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​നു സ​​​മീ​​​പം ക​​​ന​​​ത്ത മഴയെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ 20 പേ​​​ർ മ​​​രി​​​ച്ചു. 27 പേ​​​രെ കാ​​​ണാ​​​താ​​​യി. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വീ​​​ടു​​​ക​​​ളും റോ​​​ഡു​​​ക​​​ളും വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. നി​​​ര​​​വ​​​ധി കാ​​​റു​​​ക​​​ൾ ഒ​​​ഴു​​​കി​​​പ്പോ​​​യി.

പ്ര​​​ള​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ അ​​​ട​​​ച്ചു. അ​​​ഞ്ചു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രെ പ്ര​​​ള​​​യം ബാ​​​ധി​​​ച്ചു. ചൈ​​​ന​​​യു​​​ടെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ജൂ​​​ലൈ​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ 15 പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

ബെ​​​യ്ജിം​​​ഗി​​​ൽ ക​​​ന​​​ത്ത മ​​​ഴ വി​​​ര​​​ള​​​മാ​​​ണ്. വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ 50 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ള​​​യ​​​മാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യു​​​ണ്ടാ​​​യ​​​ത്. ചൈ​​​ന​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ള​​​യ​​​ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത് 1998ലാ​​​ണ്. 4150 പേ​​​രാ​​​ണ് യാം​​​ഗ്റ്റ്സി ന​​​ദി​​​യി​​​ലെ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്.

Related posts

Leave a Comment