പ്ര​ള​യാ​ന​ന്ത​ര കൃ​ഷി; മണ്ണിന്‍റെ അ​മ്ലത  ക്ര​മീ​ക​രി​ച്ചതിനുശേഷമേ കൃഷി ആരംഭിക്കാവൂവെന്ന് വിദ​ഗ്ധ സം​ഘം

പ​ത്ത​നം​തി​ട്ട: മ​ണ്ണി​ന്‍റെ അ​മ്ല​ത ക്ര​മീ​ക​രി​ച്ച് മാ​ത്ര​മേ പു​തി​യ കൃ​ഷി​ക​ള്‍ ആ​രം​ഭി​ക്കാ​വാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് വി​ദ​ഗ്ധാ​ഭി​പ്രാ​യം. മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ്ല​ത​യു​ടെ തോ​ത് മ​ന​സി​ലാ​ക്കി കു​മ്മാ​യ​മോ ഡോ​ളോ​മൈ​റ്റോ വി​ദ​ഗ്ധ​രു​ടെ ശി​പാ​ര്‍​ശ​യ​നു​സ​രി​ച്ച് പ്ര​യോ​ഗി​ക്ക​ണ​മെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തേ തു​ട​ർ​ന്ന് കൃ​ഷി ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍ – കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ്, ആ​ത്മ, കേ​ര​ള കാ​ര്‍​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്തി​ല്‍ ആ​റ​ന്മു​ള എ​സ്എ​ന്‍​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക-​ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖാ​ത്തി​ലാ​ണ് വി​ദ​ഗ്ധ​ർ ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

ഒ​ഴു​ക​യെ​ത്തി​യ മ​ണ്ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കാ​ന്‍ സോ​യി​ല്‍ ഗ്രാ​ഫ്റ്റിം​ഗ് രീ​തി അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ കേ​ന്ദ്ര തോ​ട്ട വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​പി. മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

പ്ര​ള​യാ​ന​ന്ത​രം അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നി​ല​വി​ലു​ള്ള മ​ണ്ണു​മാ​യി ചേ​ര്‍​ത്ത് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ന്ന പ്ര​ക്രി​യ​യ്ക്കാ​ണ് സോ​യി​ല്‍ ഗ്രാ​ഫി​റ്റിം​ഗ് എ​ന്നു പ​റ​യു​ന്ന​ത്. പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍, കീ​ട​രോ​ഗ നി​യ​ന്ത്ര​ണം, മ​ണ്ണ് പ​രി​ശോ​ധ​ന അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വ​ള​പ്ര​യോ​ഗം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

കാ​ര്‍​ഷി​ക, ക്ഷീ​ര വാ​യ്പ​ക​ള്‍​ക്ക് ഒ​രു വ​ര്‍​ഷ​ത്തെ മൊ​റോ​ട്ടോ​റി​യം സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ വി​ജ​യ​കു​മാ​ര്‍ പ്ര​സ്താ​വി​ച്ചു. പു​തി​യ കൃ​ഷി​ക്ക് അ​നു​വി​ദി​ച്ചി​ട്ടു​ള്ള വാ​യ്പാ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റ് ആ​യി​ഷ പു​രു​ഷോ​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ജാ ജോ​ര്‍​ജ്ജ്, ഡോ. ​വി​നോ​ജ് മാ​മ്മ​ന്‍, എ​സ്. ഷീ​ല, മാ​ത്യൂ​സ് കോ​ശി, അ​ല​ക്‌​സ് ജോ​ണ്‍, ഡോ. ​റി​ന്‍​സി കെ. ​ഏ​ബ്ര​ഹാം,ഗാ​യ​ത്രി എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts