പ്ര​ള​യ​ക്കെ​ടു​തി അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ വി​ത​ര​ണം:  1101 അ​പേ​ക്ഷ​ക​ൾ കൂ​ടി ല​ഭി​ച്ചു

പാലക്കാട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം അ​വ​ശ്യ​പ്പെ​ട്ട് 1101 അ​പേ​ക്ഷ​ക​ൾ കൂ​ടി ല​ഭി​ച്ചു. ഇ​തി​ൽ 49 കു​ടും​ബ​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​ണ് തു​ക ന​ൽ​കി​യ​ത്.

പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​ത്. 754 അ​പേ​ക്ഷ​ക​ളാ​ണ് ഇ​വി​ടെ നി​ന്നും ല​ഭി​ച്ച​ത്. ആ​ല​ത്തൂ​ർ 160, പ​ട്ടാ​ന്പി 111, ചി​റ്റൂ​ർ 32, മ​ണ്ണാ​ർ​ക്കാ​ട് 22, ഒ​റ്റ​പ്പാ​ലം 22 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ. വി​ല്ലേ​ജു​ക​ളി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​യി​ൻ​മേ​ൽ അ​ത​ത് ത​ഹ​സി​ൽ​ദാ​ർ​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി അ​ർ​ഹ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നും ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്ത​ത് 7330 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 7.33 കോ​ടി​യാ​ണ്. 7420 അ​പേ​ക്ഷ​ക​രി​ൽ 7330 പേ​ർ അ​ർ​ഹ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടു​കൂ​ടി പാ​ല​ക്കാ​ട് താ​ലൂ​ക്കി​ൽ 1631, ചി​റ്റൂ​രി​ൽ 120, ഒ​റ്റ​പ്പാ​ലം 1232, മ​ണ്ണാ​ർ​ക്കാ​ട് 286, ആ​ല​ത്തൂ​ർ 808, പ​ട്ടാ​ന്പി​യി​ൽ 3302 കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും സം​യു​ക്ത​മാ​യാ​ണ് തു​ക വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts