സം​സ്ഥാ​ന​ത്ത് 102 റെ​യി​ൽ​വേ സ്റ്റേഷ​നു​ക​ളി​ൽ സെ​ൽ​ഫ് ടി​ക്ക​റ്റിം​ഗ് സോ​ണു​ക​ൾ വ​രു​ന്നു

പ​ര​വൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലെ നീ​ണ്ട ക്യൂ​വി​ന് പ​രി​ഹാ​ര​മാ​യി അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ റെ​യി​ൽ​വ​ൺ സെ​ൽ​ഫ് ടി​ക്ക​റ്റിം​ഗ് സോ​ൺ കേ​ര​ള​ത്തി​ൽ സ്ഥാ​പി​ക്കു​ന്നു. എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഈ ​സം​വി​ധാ​നം ആ​ദ്യ ഘ​ട്ട​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത മേ​ഖ​ല യാ​ത്ര​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ ടി​ക്ക​റ്റിം​ഗി​ന്‍റെ വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​പ്രീ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും നി​ത്യേ​ന​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ ക​മ്പ​നി ക​രാ​ർ സ്വ​ന്ത​മാ​ക്കി​യ​താ​യും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ടി​ക്ക​റ്റിം​ഗ് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​കോ​ഴ്‌​സ് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലാ​ണ് ഈ ​പ്ര​ത്യേ​ക സോ​ണു​ക​ൾ സ്ഥാ​പി​ക്കു​ക. യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ എ​ളു​പ്പ​ത്തി​ൽ പ​തി​യു​ന്ന പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​വ​യു​ടെ സ്ഥാ​നം.​സോ​ണു​ക​ളി​ൽ 65 ഇ​ഞ്ച് ദൈ​ർ​ഘ്യ​മു​ള്ള ഒ​ന്നി​ല​ധി​കം ടി​വി സ്‌​ക്രീ​നു​ക​ൾ സ്ഥാ​പി​ക്കും. ഇ​തി​ലെ ഒ​രു സ്‌​ക്രീ​നി​ൽ തെ​ളി​യു​ന്ന ക്യു​ആ​ർ കോ​ഡ് മൊ​ബൈ​ൽ ഫോ​ൺ വ​ഴി സ്‌​കാ​ൻ ചെ​യ്ത് യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കാം.

മ​റ്റൊ​രു സ്‌​ക്രീ​നി​ൽ അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ലെ ട്രെ​യി​ൻ സ​മ​യ​പ്പ​ട്ടി​ക, ത​ത്സ​മ​യ പ്ലാ​റ്റ്‌​ഫോം വി​വ​ര​ങ്ങ​ൾ, കൃ​ത്യ​മാ​യ കോ​ച്ച് പൊ​സി​ഷ​ൻ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും. ട്രെ​യി​നു​ക​ൾ വൈ​കി ഓ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ല​ർ​ട്ടു​ക​ളും ഇ​തി​ൽ ല​ഭ്യ​മാ​കും.

പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റു​ക​ൾ​ക്ക് പു​റ​മെ എ​സി ലോ​ഞ്ച്, ക്ലോ​ക്ക്‌​റൂം, പോ​ർ​ട്ട​ർ (ചു​മ​ട്ടു​തൊ​ഴി​ലാ​ളി) സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഈ ​സോ​ൺ വ​ഴി ബു​ക്ക് ചെ​യ്യാം. റെ​യി​ൽ​വ​ൺ ആ​പ്പ് വ​ഴി ഈ ​സെ​ൽ​ഫ് ടി​ക്ക​റ്റിം​ഗ് സോ​ണു​ക​ളി​ൽ നി​ന്ന് റി​സ​ർ​വ് ചെ​യ്യാ​ത്ത ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ മൂ​ന്ന് ശ​ത​മാ​നം കി​ഴി​വ് ല​ഭി​ക്കും.

വ​രു​ന്ന ഓ​ണ​ത്തി​ന് മു​മ്പാ​യി ഈ ​സെ​ൽ​ഫ് ടി​ക്ക​റ്റിം​ഗ് സോ​ണു​ക​ൾ പൂ​ർ​ണ സ​ജ്ജ​മാ​ക്കാ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി, ഓ​ണ​ത്തി​ന് മു​ൻ​പാ​യി തി​രു​വ​ന​ന്ത​പു​രം മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ​യു​ള്ള ഡി​വി​ഷ​നി​ലെ 102 സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും.

നി​ല​വി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് റെ​യി​ൽ​വ​ൺ ആ​പ്പ് വ​ഴി നേ​രി​ട്ട് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ങ്കേ​തി​ക ത​ട​സ​മു​ണ്ട് (ജി​യോ ഫെ​ൻ​സിം​ഗ്). ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ നി​ർ​ദി​ഷ്ട ക്യു​ആ​ർ കോ​ഡു​ക​ൾ ക​ണ്ടെ​ത്താ​ൻ അ​വ​സാ​ന നി​മി​ഷം യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടാ​റു​ണ്ട്. പു​തി​യ സ​മ​ർ​പ്പി​ത സോ​ണു​ക​ൾ വ​രു​ന്ന​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

റെ​യി​ൽ​വേ​യു​ടെ പ​ഠ​ന​മ​നു​സ​രി​ച്ച് ഏ​ക​ദേ​ശം 40 ശ​ത​മാ​നം യാ​ത്ര​ക്കാ​രും സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം പോ​ലു​ള്ള പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ദി​നം മൂ​ന്ന് ല​ക്ഷ​ത്തോ​ളം യാ​ത്ര​ക്കാ​ർ എ​ത്തു​ന്നു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഡി​ജി​റ്റ​ൽ ടി​ക്ക​റ്റിം​ഗി​ന്റെ വി​ഹി​തം 50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നാ​ണ് റെ​യി​ൽ​വേ​യു​ടെ പ​ദ്ധ​തി​യെ​ന്നും, ഇ​തി​നാ​യി യാ​ത്ര​ക്കാ​ർ മൊ​ബൈ​ലി​ൽ റെ​യി​ൽ​വ​ൺ ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭ്യ​ർ​ഥി​ച്ചു.

എ​സ്. ആ​ർ സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment