ഫ്ളോ ​ജോ​യു​ടെ ബ​ട്ട​ർ​ഫ്ളൈ

നീ​​​​​ട്ടി​​​​​വ​​​​​ള​​​​​ർ​​​​​ത്തി​​​​​യ മു​​​​​ടി​​​​​യി​​​​​ൽ വ​​​​​ർ​​​​​ണ​​​​​പ്ര​​​​​പ​​​​​ഞ്ചം, കൈ​​​​​വി​​​​​ര​​​​​ലു​​​​​ക​​​​​ളി​​​​​ൽ ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ്യ​​​​​ലാ​​​​​യി നീ​​​​​ട്ടി​​​​​യ ന​​​​​ഖം… അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സ ട്രാ​​​​​ക്ക് ആ​​​​​ൻ​​​​​ഡ് ഫീ​​​​​ൽ​​​​​ഡ് താ​​​​​ര​​​​​മാ​​​​​യ ഫ്ളോ ​​​​​ജോ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഗ്രി​​​​​ഫ്ത്ത് ജോ​​​​​യ്ന​​​​​റി​​​​​ന്‍റെ ആ​​​​​രാ​​​​​ധി​​​​​ക​​​​​യാ​​​​​യ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഷെ​​​​​ക്കേ​​​​​രീ റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണ്‍ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. മു​​​​​ത്ത​​​​​ശി ബെ​​​​​റ്റി ഹാ​​​​​ർ​​​​​പ്പും ആ​​​​​ന്‍റി​​​​​യും ചേ​​​​​ർ​​​​​ന്നാ​​​​​ണു റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണി​​​​​നെ വ​​​​​ള​​​​​ർ​​​​​ത്തി​​​​​യ​​​​​ത്.

ഇ​​​​​രു​​​​​പ​​​​​ത്തി​​​​​മൂ​​​​​ന്നു​​​​​കാ​​​​​രി​​​​​യാ​​​​​യ ഷെ​​​​​ക്കേ​​​​​രീ റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണി​​​​​ന്‍റെ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ക​​​​​രി​​​​​യ​​​​​റി​​​​​ലെ ആ​​​​​ദ്യമെ​​​​​ഡ​​​​​ലാ​​​​​ണ് ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ് ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ലെ 100 മീ​​​​​റ്റ​​​​​ർ സ്വ​​​​​ർ​​​​​ണം.

2020 ടോ​​​​​ക്കി​​​​​യോ ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​നു​​​​​ള്ള അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ട്ര​​​​​യ​​​​​ൽ​​​​​സി​​​​​ൽ വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗം 100 മീ​​​​​റ്റ​​​​​റി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് ഫി​​​​​നി​​​​​ഷ് ചെ​​​​​യ്ത​​​​​ത് ഷെ​​​​​ക്കേ​​​​​രി റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണ്‍ ആ​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, ഉ​​​​​ത്തേ​​​​​ജ​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി എ​​​​​ടു​​​​​ത്ത മൂ​​​​​ത്ര​​​​​ത്തി​​​​​ൽ ക​​​​​ഞ്ചാ​​​​​വി​​​​​ന്‍റെ അം​​​​​ശം ക​​​​​ണ്ട​​​​​തോ​​​​​ടെ അ​​​​​യോ​​​​​ഗ്യ​​​​​യാ​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

ഒ​​​​​ളി​​​​​ന്പി​​​​​ക്സ് യോ​​​​​ഗ്യ​​​​​താ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ഒ​​​​​രാ​​​​​ഴ്ച മു​​​​​ന്പ് റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണി​​​​​ന്‍റെ ബ​യോ​ള​ജി​ക്ക​ൽ അ​​​​​മ്മ മ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

ഇ​​​​​ക്കാ​​​​​ര്യം ഒ​​​​​രു മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ന്‍റെ ചോ​​​​​ദ്യ​​​​​ത്തി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​ഞ്ഞ​​​​​ശേ​​​​​ഷം റി​​​​​ച്ചാ​​​​​ർ​​​​​ഡ്സ​​​​​ണ്‍ ചെ​​​​​യ്ത അ​​​​​ബ​​​​​ദ്ധ​​​​​മാ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ത്ര​​​​​ത്തി​​​​​ൽ ക​​​​​ഞ്ചാ​​​​​വി​​​​​ന്‍റെ അം​​​​​ശം ക​​​​​ണ്ടെ​​​​​ത്താ​​​​​നും ഒ​​​​​ളി​​​​​ന്പി​​​​​ക്സ് യോ​​​​​ഗ്യ​​​​​ത ഇ​​​​​ല്ലാ​​​​​താ​​​​​കാ​​​​​നു​​​​​മു​​​​​ള്ള കാ​​​​​ര​​​​​ണം.

Related posts

Leave a Comment