തെരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കാം, അവസരം വരും, വരാതിരിക്കില്ല; എല്ലാം നിശബ്‌‌ദമായി നിരീക്ഷിച്ച് കെസിആർ

നിയാസ് മുസ്തഫ


തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു (കെ​സി​ആ​ർ) തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​ക്കോ കോ​ണ്‍​ഗ്ര​സി​നോ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​രു സ്ഥി​തി കേ​ന്ദ്ര​ത്തി​ൽ ഉ​ട​ലെ​ടു​ക്കാ​ൻ. അ​ങ്ങ​നെ​യൊ​രു അ​വ​സ​രം വ​ന്നാ​ൽ കെ​സി​ആ​ർ സ​ട കു​ട​ഞ്ഞെ​ഴു​ന്നേ​ൽ​ക്കും. കാ​ര​ണം പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ത്ര​യോ നാ​ൾ മു​ന്പേ മൂ​ന്നാം മു​ന്ന​ണി​യെ​ന്ന സ്വ​പ്ന​വു​മാ​യി ന​ട​ക്കു​ക​യാ​ണ് കെ​സി​ആ​ർ.

മൂ​ന്നാം മു​ന്ന​ണി​യെ​ന്ന ആ​ശ​യ​ം ബി​ജെ​പി​യു​ടെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ശ​ക്തി ക്ഷ​യി​ച്ചു​കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ ഇഷ്‌‌ടപ്പെടുന്നു. കെ​സി​ആ​ർ അ​ല്ലാ​തെ ആ​രും തീ​വ്ര​മാ​യി അ​തി​നു മു​ൻ​കൈ എ​ടു​ക്കു​ന്നി​ല്ലാ​യെ​ന്നു​മാ​ത്രം. പ​ക്ഷേ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കോ കോ​ണ്‍​ഗ്ര​സി​നോ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത ഘ​ട്ടം വ​ന്നാ​ൽ മാ​റി​നി​ൽ​ക്കു​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ​ല്ലാം കെ​സി​ആ​റി​ന്‍റെ കു​ട​ക്കീ​ഴി​ൽ വ​രു​ന്ന​ത് വ​ള​രെ പെ​ട്ടെ​ന്നാ​യി​രി​ക്കും. ഇ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് കെ​സി​ആ​റും.

നി​ര​വ​ധി പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​മാ​യി ഇ​തി​നോ​ട​കം കെ​സി​ആ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. മ​ന​സു​കൊ​ണ്ട് പ​ല​രും കെ​സി​ആ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫെ​ഡ​റ​ൽ മു​ന്ന​ണി​യെ​ന്ന മൂ​ന്നാം മു​ന്ന​ണി​ക്കൊ​പ്പ​മു​ണ്ട്. പ​ക്ഷേ മൂ​ന്നാം മു​ന്ന​ണി​ക്ക് സാ​ധ്യ​ത തെ​ളി​യാ​തെ എ​ങ്ങ​നെ​യാണെന്നാണ് അവരുടെ ചിന്ത.

പ്ര​ധാ​ന​മ​ന്ത്രി പ​ദം മോ​ഹി​ക്കു​ന്ന തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി​യെ ആ​ണ് കെ​സി​ആ​ർ പ്ര​ധാ​ന​മാ​യും മൂ​ന്നാം മു​ന്ന​ണി​യി​ലേ​ക്ക് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​സ്പി-​ബി​എ​സ്പി-​ആ​ർ​എ​ൽ​ഡി സ​ഖ്യ​ത്തേ​യും. ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യും പ്ര​ധാ​ന​മ​ന്ത്രി പ​ദം മോ​ഹി​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലാ​ണ്. ഈ ​ര​ണ്ടു കൂ​ട്ട​രും കെ​സി​ആ​റി​നൊ​പ്പം ചേ​ർ​ന്നാ​ൽ പി​ന്നെ​യെ​ല്ലാം വ​ള​രെ പെ​ട്ടെ​ന്നാ​യി​രി​ക്കും.

വ​യ​നാ​ട് സീ​റ്റി​നെ ചൊ​ല്ലി രാ​ഹു​ൽ​ഗാ​ന്ധി​യു​മാ​യി ഇ​ട​ഞ്ഞ ഇ​ട​തു​പാ​ർ​ട്ടി​ക​ളെ​യും കെ​സി​ആ​ർ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഒ​ഡീ​ഷ​യി​ലെ ബി​ജെ​ഡി, ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വൈ​എ​സ് ആ​ർ​സി​പി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളി​ലും കെ​സി​ആ​ർ പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു​ണ്ട്. തെ​ല​ങ്കാ​ന​യി​ലെ 17സീ​റ്റി​ലും കെ​സി​ആ​റി​ന്‍റെ പാ​ർ​ട്ടി​യാ​യ ടി​ആ​ർ​എ​സും അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി​യും സഖ്യമായി മ​ത്സ​രി​ക്കു​ന്നു.

ഈ 17​സീ​റ്റി​ലും വി​ജ​യ​പ്ര​തീ​ക്ഷയിലാണ് കെ​സി​ആ​ർ. പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ എ​ന്തു​കൊ​ണ്ടും യോ​ഗ്യ​നാ​ണ് കെ​സി​ആ​ർ എ​ന്നാ​ണ് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ നി​ല​പാ​ട്. എ​ന്താ​യാ​ലും ഇ​ന്ത്യ​ൻ രാഷ്‌‌ട്രീ​യ​ത്തി​ൽ മൂ​ന്നാം മു​ന്ന​ണി ഇപ്പോൾ ച​ർ​ച്ച അ​ല്ലെ​ങ്കി​ലും തൂ​ക്കു​മ​ന്ത്രി സ​ഭ​യു​ടെ സാ​ധ്യ​ത​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ൾ പ​റ​യു​ന്ന​ത്.

തൂ​ക്കു​മ​ന്ത്രി​സ​ഭ വ​ന്നാ​ൽ കെ​സി​ആ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​കു​മെ​ന്ന​തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. അതി നായി അല്പം കാത്തിരിക്കാൻ തന്നെയാണ് കെസിആറിന്‍റെ തീ രുമാനം.

Related posts