ക​ബ​ളി​പ്പി​ക്ക​ലി​ന്‍റെ ഇ​ല്യാ​സ് ത​ന്ത്രം… പ​ണ​യ​സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ചാ​ല​ക്കു​ടി: ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യ​ത്തി​ലു​ള്ള സ്വ​ർ​ണം എ​ടു​ക്കാ​ൻ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചാ​ൽ സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും പ​ക​രം മു​ക്കു​പ​ണ്ടം ന​ൽ​കി വ​ഞ്ചി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ടാ​ന​പ്പ​ള്ളി പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ല്യാ​സ്(40) ആ​ണു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2026 മാ​ർ​ച്ച് 11നാ​ണ് ഇ​യാ​ൾ മാ​ള പൊ​യ്യ പൂ​പ്പ​ത്തി സ്വ​ദേ​ശി മ​ണ​വാ​ള​ൻ​വീ​ട്ടി​ൽ ബി​നോ​ജ് പോ​ളി​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ച ത​ന്‍റെ 28 ഗ്രാം ​സ്വ​ർ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ പ​ണം ന​ൽ​കി​യാ​ൽ, ആ ​സ്വ​ർ​ണം ബി​നോ​ജി​നു​ത​ന്നെ വി​ൽ​ക്കാ​മെ​ന്ന് ഇ​യാ​ൾ ഉ​റ​പ്പു​ന​ൽ​കി.

ഇ​തു വി​ശ്വ​സി​ച്ച് 3,21,000 രൂ​പ ബി​നോ​ജ് പ്ര​തി​ക്കു കൈ​മാ​റി. എ​ന്നാ​ൽ, സ്വ​ർ​ണ​ത്തി​നു പ​ക​രം മു​ക്കു​പ​ണ്ട​ത്തി​ന്‍റെ ഒ​രു മാ​ല​യും കൈ​ചെ​യി​നും ബി​നോ​ജി​നു ന​ൽ​കി പ​ണ​വു​മാ​യി ഇ​ല്യാ​സ് മു​ങ്ങു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലു​ട​നീ​ളം ജ്വ​ല്ല​റി​ക​ളും ഫി​നാ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സ​മാ​ന​രീ​തി​യി​ൽ ത​ട്ടി​പ്പു​ന​ട​ത്തി​യി​ട്ടു​ള്ള ഇ​ല്യാ​സ്, 18 ത​ട്ടി​പ്പു​കേ​സു​ക​ളി​ലും ര​ണ്ടു മോ​ഷ​ണ​ക്കേ​സു​ക​ളി​ലും അ​ട​ക്കം ഇ​രു​പ​തു കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. വാ​ടാ​ന​പ്പി​ള്ളി സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളു​മാ​ണ്.

ജ്വ​ല്ല​റി, ഫി​നാ​ൻ​സ് ഉ​ട​മ​ക​ൾ​ചേ​ർ​ന്ന് രൂ​പ​വ​ത്ക​രി​ച്ച വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി ഇ​ല്യാ​സി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യി​രു​ന്നു. ഇ​ല്യാ​സ് മൂ​വാ​റ്റു​പു​ഴ​യി​ലെ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ച സ്വ​ർ​ണം എ​ടു​ക്കാ​നാ​യി മു​ക്കു​പ​ണ്ട​വു​മാ​യി എ​ത്തി​യ​പ്പോ​ൾ ഉ​ട​മ തി​രി​ച്ച​റി​യു​ക​യും സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment