ത​ല​ശേ​രി​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ശി​വ​സൂ​ര്യ​യു​ടെ തി​രോ​ധാ​ന​ത്തി​ൽ ദു​രൂ​ഹ​ത; പോ​ലീ​സ് കാ​ശി​യി​ലേ​ക്ക്

ത​ല​ശേ​രി: മൊ​ബൈ​ൽ ഫോ​ൺ പി​താ​വ് പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി വീ​ടു വി​ട്ടി​റ​ങ്ങി കാ​ണാ​താ​യെ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് കാ​ശി​യി​ലേ​ക്ക്. താ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് കു​ട്ടി എ​ഴു​തിവ​ച്ച കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം കാ​ശി​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​ത്.

അ​തേസ​മ​യം ചൊ​ക്ലി രാ​മ​വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യും ഏ​റു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ്ര​ദേ​ശ​ത്തെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും നൂ​റി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നി​ൽ പോ​ലും കാ​ണാ​താ​യ കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടി​ല്ല. ഇ​ത് കു​ട്ടി​യു​ടെ തി​രോ​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യു​ള​വാ​ക്കു​ക​യാ​ണ്.

ക​രി​യാ​ട് പു​ളി​യ​ന​മ്പ്ര​ത്തെ ശി​വ​പ്രി​യ​ത്തി​ൽ എ. ​ജി​ഗീ​ഷി​ന്‍റെ മ​ക​ൻ ശി​വസൂ​ര്യ​യെ​യാ​ണ് ക​ഴി​ഞ്ഞ എ​ട്ടു മു​ത​ൽ കാ​ണാ​താ​യ​ത്.”ഞാ​ൻ കാ​ശി​യി​ലേ​ക്ക് പോ​കു​ന്നു. ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും” എ​ന്ന കു​റി​പ്പ് എ​ഴു​തി വ​ച്ചാ​ണ് ശി​വ​സൂ​ര്യ വീ​ട് വി​ട്ട​ത്. എ​ന്നാ​ൽ വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി ഏ​തു വ​ഴി​ക്ക് എ​ങ്ങോ​ട്ടുപോ​യി എ​ന്ന ചോ​ദ്യ​ത്തി​ന് നാ​ട്ടി​ലു​ട​നീ​ള​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​ത്.

ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് കേ​സ് അ​ന്വ​ഷി​ക്കു​ന്ന​ത്. കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ലോ​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡി​ന് രൂ​പം ന​ൽ​കി​യ​ത്.കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ പാ​ല​ക്കാ​ട്, ബം​ഗ​ളൂ​രു ന​ഗ​ര​ങ്ങ​ളി​ൽ പോ​ലീ​സ് തെര​ച്ചി​ൽ ന​ട​ത്തു​ക​യും വി​വി​ധ ഭാ​ഷ​ക​ളി​ൽ കു​ട്ടി​യു​ടെ ചി​ത്രം അ​ട​ങ്ങി​യ നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഓ​ൺ​ലൈ​ൻ ഗെ​യിം പ​തി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നു പി​താ​വ് മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കു​റി​പ്പെ​ഴു​തി വ​ച്ച് വി​ദ്യാ​ർ​ഥി സ്ഥ​ലം വി​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment