ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യും യൂ​ത്ത് കോ​ൺ. നേ​താ​വി​ന്‍റെ അ​റ​സ്റ്റും; ​പി​ന്നി​ൽ ഡ​ൽ​ഹി​യി​ലെ ജോ​ബ് സ്‌​കാം റാ​ക്ക​റ്റ്

ത​ല​ശേ​രി: ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ അ​റ​സ്റ്റി​നും പി​ന്നി​ൽ ഡൽഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജോ​ബ് സ്‌​കാം റാ​ക്ക​റ്റെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ത​പാ​ൽ വ​കു​പ്പി​ലും റെ​യി​ൽ​വേ​യി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് വ്യാ​പ​ക​മാ​യ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​ത്. നി​ര​വ​ധി യു​വാ​ക്ക​ൾ ഈ ​സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ശ​ർ​മ​യെ​ന്ന​യാ​ളാ​ണ് കേ​ര​ള​ത്തി​ലെ ത​ട്ടി​പ്പി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നാ​ണ് വി​വ​രം.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന എ​റ​ണാ​കു​ളം മ​റ്റൂ​ർ മാ​ണി​ക്യ​മം​ഗ​ലം മൊ​ര​പ്പ​ള്ളി വീ​ട്ടി​ൽ വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ (35) അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പ് സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ബി​ജെ​പി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ത​ല​ശേ​രി പെ​രു​ന്താ​റ്റി​ലെ തി​രു​വാ​തി​ര​യി​ൽ ര​തീശ​ൻ (59) ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലാ​ണ് വൈ​ശാ​ഖ് അ​റ​സ്റ്റി​ലാ​യ​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വൈ​ശാ​ഖി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് അന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ.

ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യാ​ണ് വൈ​ശാ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. തി​രു​വ​ന​ന്ത പു​ര​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ നി​ന്നു​മാ​ണ് ത​ല​ശേ​രി പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 40 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത വൈ​ശാ​ഖ് വ​ഴി​യു​ണ്ടാ​യി​ട്ടുണ്ടെ​ന്നും ത​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണം വൈ​ശാ​ഖാ​ണെ​ന്നും ര​തീശ​ൻ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്നു.

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ര​തീശ​ൻ വ​ഴി വൈ​ശാ​ഖ് 25 ല​ക്ഷം രൂ​പ വാ​ങ്ങി​യ​തെ​ന്നാ​ണ് പ്ര​ഥ​മ വി​വ​രം. ര​തീശ​ന്‍റെ സ്ഥാ​പ​ന​ത്തി​ന​ടു​ത്ത് പി​എ​സ്‌​സി പ​രി​ശീ​ല​ന​ത്തി​ന് വ​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ നി​ന്നാ​ണ് പ​ണം വാ​ങ്ങി​യ​ത്.2024 ലാ​ണ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 25 ല​ക്ഷം ന​ൽ​കി​യ​ത്. ആ​ദ്യം ത​പാ​ൽ വ​കു​പ്പി​ൽ ജോ​ലി ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ഏ​റ്റി​രു​ന്ന​ത്. പി​ന്നീ​ട് റെ​യി​ൽ​വേ​യി​ൽ ടി​ടി​ആ​ർ പോ​സ്റ്റി​ൽ അ​പ്പോ​യി​ന്‍മെ​ന്‍റ് ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ ദി​ല്ലി​യി​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​യ​ച്ചു.

അ​വി​ടെ അ​നൗ​ൺ​സ്മെ​ന്‍റ് മു​റി​ക്കു മു​ന്നി​ൽ പ​ല ത​വ​ണ നി​ർ​ത്തു​ക​യും പ​ല​രും വ​ന്ന് യു​വാ​വി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നെ പോ​സ്റ്റിം​ഗ് ഹൈ​ദ​രാ​ബാ​ദി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ങ്ങോ​ട്ട് അ​യ​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ യു​വാ​വി​ന് സം​ശ​യം തോ​ന്നി​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും പ​ണം തി​രി​ച്ച് ചോ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​ന് ടി​ടി​ആ​ർ പോ​സ്റ്റി​ലേ​ക്ക് വ്യാ​ജ നി​യ​മ​ന ക​ത്തുവ​രെ ന​ൽ​കി​യി​രു​ന്നു.

സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ യു​വാ​വും കു​ടും​ബ​വും പ​ണം തി​രി​ച്ചുന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​മാ​സം മൂ​ന്നി​നാ​ണ് ത​ല​ശേ​രി പു​തി​യ ബ​സ്‌‌​സ്റ്റാ​ൻ​ഡി​ലെ കോ​ഫി ഹൗ​സി​ന് മു​ക​ളി​ലെ സ്വ​ന്തം ഓ​ഫീ​സ് മു​റി​യി​ൽ ര​തീ​ശ​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ര​തി​ശ​ൻ ഓ​ഫീ​സി​ലെ​ത്തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ വി​വി​ധ അ​പേ​ക്ഷ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കു​ക​യാ​യി​രു​ന്നു ര​തി​ശ​ൻ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യി​രു​ന്ന​ത്.

Related posts

Leave a Comment