എനിക്ക് അതുപോലെ പാടാൻ കഴിയില്ല

g v3
2009 ലെ ​ഒ​രു ഗാ​ന​മേ​ള സ​ദ​സ്. സ്ഥ​ലം ചാ​ല​ക്കു​ടി​ക്ക​ടു​ത്തു​ള്ള ഒ​രു അ​മ്പ​ല​പ്പ​റ​മ്പ്. എ​ന്‍റെ ഗാ​ന​ങ്ങ​ളോ​രോ​ന്നാ​യി പാ​ടി​ത്തീ​രു​മ്പോ​ഴെ​യ്ക്കും ഒ​രു ക​ലാ​ഭ​വ​ന്‍ മ​ണി ഗാ​നം… എ​ന്ന പൊ​തു ആ​വ​ശ്യം ഉ​യ​ര്‍​ന്നു കേ​ട്ടു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

പ്ര​കോ​പ​നം സ​ഹി​ക്ക​വ​യ്യാ​ണ്ടാ​യ​പ്പോ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞു ദ​യ​വാ​യി ക്ഷ​മി​ക്കു​ക, എ​നി​ക്ക് മ​ണി​യു​ടെ ഗാ​ന​ങ്ങ​ള​റി​യി​ല്ല, ഞാ​ന്‍ വി​ചാ​രി​ച്ചാ​ല്‍ അ​വ അ​തു​പോ​ലെ പാ​ടാ​ന്‍ സാ​ധി​ക്കു​ക​യു​മി​ല്ല! പ​രി​പാ​ടി തീ​രാ​ന്‍ ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ള്‍ സ്റ്റേ​ജി​നു സ​മീ​പം ഒ​രു വെ​ള്ള കാ​ര്‍ വ​ന്നു നി​ന്നു.

ജ​യാ​ര​വ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ണി ഇ​റ​ങ്ങി വ​ന്ന് ബ​ലി​ഷ്ട​മാ​യ ഒ​രു ആ​ലിം​ഗ​ന​ത്തി​ല്‍ എ​ന്നെ കു​ടു​ക്കി! മൈ​ക്കി​ലൂ​ടെ മ​ണി​യു​ടെ പ്ര​ശ​സ്ത​മാ​യ ഒ​രു ഗാ​നം പാ​ടി ആ ​വേ​ദി​യി​ല്‍ എ​ന്നോ​ടു​ള്ള സ്നേ​ഹാ​ദ​ര​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചു. മ​ണി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ അ​ബു​ദാ​ബി​യി​ല്‍ ഒ​രു സ്റ്റേ​ജി​ല്‍ ഞ​ങ്ങ​ള്‍ ഒ​ത്തു​ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് ബ​ഹ​റി​നി​ലും ഷാ​ര്‍​ജ​യി​ലും പ്രോഗ്രാം ചെയ്തത് ഓർമിച്ച്  ജി. ​വേ​ണു​ഗോ​പാ​ല്‍

Related posts

Leave a Comment