ഗെയിലിന് ആശ്വാസം: ഇനി പഞ്ചാബിനൊപ്പം

ബംഗളൂരു: ഐപിഎൽ താരലേലത്തിൽ ഒടുവിൽ വിൻഡീസ് താരം ക്രിസ് ഗെയിലിന് ആശ്വാസം. ഗെയിലിന്‍റെ പേര് മൂന്നാമതും ലേലത്തിന് വന്നപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബാണ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപമുടക്കി കൂറ്റനടിക്കാരനെ സ്വന്തമാക്കിയത്.

മുൻപ് രണ്ടു തവണയും ഗെയിലിന്‍റെ പേര് ഉയർന്നപ്പോൾ ഒരു ടീമും ലേലംകൊള്ളാൻ തയ്യാറായിരുന്നില്ല. തുടർച്ചയായ സീസണുകളിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ ഓപ്പണറായിരുന്ന ഗെയിലിന് കഴിഞ്ഞ സീസണിൽ തന്‍റെ ബാറ്റിംഗ് മികവ് പൂർണമായും പുറത്തെടുക്കാനായിരുന്നില്ല. ഇതാണ് അദ്ദേഹത്തിന് ലേലത്തിന്‍റെ ആദ്യ റൗണ്ടുകളിൽ വിനയായത്

ലേലത്തിന്‍റെ ആദ്യദിവസം ഗെയിലിനൊപ്പം നിരാശനാകേണ്ടി വന്ന ഇന്ത്യൻ താരം മുരളി വിജയ്‌യെ രണ്ടാം റൗണ്ടിൽ ചെന്നൈ തങ്ങളുടെ പാളയത്തിലെത്തിച്ചപ്പോഴും, ട്വന്‍റി-20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗെയിലിന് നിരാശയായിരുന്നു ഫലം.

Related posts