രോഗികൾക്കു പ്രാണവേദന.., അധികൃതർക്ക് ഗാനമേള..! രോഗികൾക്ക് അനാരോഗ്യം സമ്മാനിച്ച് ഉദ്ഘാടന ചടങ്ങിനിടെ കരോക്കെ ഗാനമേളയും നാടൻപാട്ടും

ganamelaമാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി ന​വീ​ക​രി​ച്ച കാ​ഷ്വാ​ലി​റ്റി ബ്ലോ​ക്ക് കീ​മോ​ത​റാ​പ്പി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഡൊ​ർ​മെ​ട്രി ആ​ൻഡ് കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ക്കു​ന്ന​തി​നോട​നു​ബ​ന്ധി​ച്ചാ​ണ് നാ​ട​ൻ​പാ​ട്ടും, ക​രോ​ക്കെ ഗാ​ന​മേ​ള​യും ന​ട​ന്ന​ത്.​ അ​സഹനീ​യ​മാ​യ ശ​ബ്ദ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 300 മീ​റ്റ​ർ ദൂ​രെ​യു​ള്ള ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ​വ​രെ കേ​ൾ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ശ​ബ്ദ​ക്ര​മീ​ക​രണം.

വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണു​ക​ൾ പോ​ലും മു​ഴ​ക്കാ​ൻ പാ​ടി​ല്ലായെ​ന്ന് നി​യ​മ​മു​ള്ള സ്ഥ​ല​ത്താ​ണ് ഒ​രു നി​ബ​ന്ധ​ന​യും പാ​ലി​ക്കാ​തെ വ​ലി​യ​ശ​ബ്ദ​ത്തി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ജോ​ജോ​യു​ടേ​തു​ൾ​പ്പ​ടെ​യാ​യി​രു​ന്നു ക​രോ​ക്കെ ഗാ​ന ആ​ലാ​പ​ന​ങ്ങ​ൾ. രോ​ഗി​ക​ൾ പ​ല​രും ഇ​ത് ദു​ഃസ​ഹ​മാ​യി എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ജോ​ജോ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​ൻ കെ.​റ്റി.​ മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ കെ. ​സു​മ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് ഉ​മ്മ​ൻ, മ​ണി​വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ ഇ​രി​ക്കു​ന്പോ​ഴാ​ണ് ഈ ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ൽ അ​ര​ങ്ങേ​റി​യ​ത്.

Related posts