പു​തു​ക്കാ​ട് ച​ര​ക്കു​ലോ​റി​യും, ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വ​ന്ന ലോ​റി​യും  കൂ​ട്ടി​യി​ടി​ച്ച്  ഒരുമരണം;  ഒഴിവായത് വൻദുരന്തം

പു​തു​ക്കാ​ട് (തൃ​ശൂ​ർ): കു​റു​മാ​ലി​യി​ൽ ച​ര​ക്കു​ലോ​റി​യും, ഗ്യാ​സ് സി​ലി​ണ്ട​റു​മാ​യി വ​ന്ന ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ർ ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ സ​ജി (50) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ 8.30നാ​ണ് അ​പ​ക​ടം.

കു​റു​മാ​ലി​യി​ൽ യു ​ടേ​ണ്‍ തി​രി​യു​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി​യു​ടെ പു​റ​കി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ലോ​റി വെ​ട്ടിപ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ഡ്രൈ​വ​റെ ഉ​ട​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​വ​ന്ന ലോ​റി​യി​ൽ എ​ല്ലാ സി​ലി​ണ്ട​റും കാ​ലി ആ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ചാ​ല​ക്കു​ടി ഭാ​ഗ​ത്ത് നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി​യ ലോ​റി. പു​തു​ക്കാ​ട് പോ​ലീ​സും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

Related posts