ഇ​രു​ട്ട​ടി വീണ്ടും! അ​ടു​ക്ക​ള ബ​ജ​റ്റ് ത​കി​ടം​മ​റി​ച്ചു വീ​ണ്ടും പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു; ഇ​ന്ധ​ന​വി​ല ഇ​ന്ന​ലെ വ​ര്‍​ധി​ച്ചി​രു​ന്നു

കൊ​ച്ചി: അ​ടു​ക്ക​ള ബ​ജ​റ്റ് ത​കി​ടം​മ​റി​ച്ചു വീ​ണ്ടും പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധി​ച്ചു. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 15 രൂ​പ​യാ​ണ് കൂ​ടി​യി​രി​ക്കു​ന്ന​ത്.

14.2 കി​ലോ സി​ലി​ണ്ട​റി​ന് കൊ​ച്ചി​യി​ല്‍ 906.50 രൂ​പ​യാ​ണ്. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ത് 1,728 രൂ​പ​യാ​യി തു​ട​രു​ന്നു.

ഈ ​വ​ര്‍​ഷം ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 205.50 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ച​ത്. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള​ള സി​ലി​ണ്ട​റി​ന് ഈ ​വ​ര്‍​ഷം 409 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​ന്ധ​ന​വി​ല ഇ​ന്ന​ലെ വ​ര്‍​ധി​ച്ചി​രു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ 14.2 കി​ലോ സി​ലി​ണ്ട​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ 950 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ചെ​ല​വാ​കും. വി​ല വ​ര്‍​ധ​ന​യ്ക്കു മു​മ്പേ​ത​ന്നെ പ​ല ജി​ല്ല​ക​ളി​ലും സി​ലി​ണ്ട​ര്‍​വി​ല 900 രൂ​പ​യ്ക്ക​ടു​ത്തെ​ത്തി​യി​രു​ന്നു.

അ​തി​നി​ടെ, കോ​വി​ഡി​നെ മ​റ​യാ​ക്കി പ​ല ഏ​ജ​ന്‍​സി​ക​ളും ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​താ​യും ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്.

ബി​ല്ലി​ല്‍ കാ​ണി​ക്കു​ന്ന തു​ക​യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം ചി​ല ഏ​ജ​ന്‍​സി​ക​ള്‍ വാ​ങ്ങു​മ്പോ​ള്‍ മ​റ്റു ചി​ല​ര്‍ ബി​ല്ലി​ല്ലാ​തെ​യാ​ണു പാ​ച​കവാ​ത​കം എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​തെ​ന്നാ​ണു പ്ര​ധാ​ന ആ​രോ​പ​ണം.

ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഗ്യാ​സി​ന് നേ​ര​ത്തെ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​തും ലഭിക്കുന്നില്ല. വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.

Related posts

Leave a Comment