ഏതു നിമിഷവും തകർന്ന് വീഴാം;  “ഗാ​യ​ത്രി​പു​ഴ​പ്പാലം നി​ല​നി​ർ​ത്തി സ​മീ​പ​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്ക​ണമെന്ന  ആവശ്യം ശക്തമാകുന്നു

കൊ​ല്ല​ങ്കോ​ട്: ഗാ​യ​ത്രി​പ്പു​ഴ​പാ​ലം നി​ല​നി​ർ​ത്തി സ​മീ​പം പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം ശ​ക്തം. അ​ഞ്ചു​വ​ർ​ഷം​മു​ന്പ് നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ർ​ന്ന് മു​ൻ എം​എ​ൽ​എ ചെ​ന്താ​മ​രാ​ക്ഷ​ൻ പാ​ലം​പൊ​ളി​ച്ചു പ​ണി​യാ​ൻ സ​ർ​ക്കാ​രി​ൽ​നി​ന്നും അ​നു​മ​തി നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ടു ജ​യി​ച്ചു​വ​ന്ന കെ.​ബാ​ബു എം​എ​ൽ​എ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്തി​ല്ല.

കൈ​വ​രി ത​ക​ർ​ന്ന പു​ഴ​പ്പാ​ല​ത്തി​ലൂ​ടെ ഇ​രു​ച​ക്ര, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ഏ​റെ ഭീ​തി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും പ​ത്തു ട​ണ്ണി​ലേ​റെ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന​തു നി​രോ​ധി​ച്ച് ര​ണ്ടു​വ​ർ​ഷം​മു​ന്പ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​ച്ചി​രു​ന്നു.എ​ന്നാ​ൽ ഇ​ത് അ​വ​ഗ​ണി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​രി​ങ്ക​ല്ലു​മാ​യി തു​ട​ർ​ച്ച​യാ​യി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ക​യാ​ണ്. അ​റു​പ​തു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച പാ​ല​ത്തി​നു വീ​തി​യും കു​റ​വാ​ണ്.

പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ സം​ഘ​ട​ന​ക​ൾ നേ​ര​ത്തെ സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പാ​ല​ത്തി​ൽ റീ​ത്തു​വ​ച്ചും പ്ര​തി​ഷേ​ധി​ച്ചു.പു​തു​ന​ഗം, വ​ട​വ​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്നും കൊ​ല്ല​ങ്കോ​ടി​നെ ബ​ന്ധി​പ്പി​ക്കാ​നു​ള്ള ഏ​ക​മാ​ർ​ഗ​മാ​ണ് ഗാ​യ​ത്രി​പു​ഴ പാ​ലം. ഈ ​പാ​ലം പൊ​ളി​ച്ചു പ​ണി​യു​ക​യാ​ണെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഗ​താ​ഗ​ത​ട​സം നേ​രി​ടും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കേ​ണ്ട സാ​ധ്യ​ത​യേ​റു​ന്ന​ത്.

ക​രി​ങ്ക​ൽ​കെ​ട്ടി​യ തൂ​ണു​ക​ൾ​ക്കു​മു​ക​ളി​ൽ ഇ​രു​ന്പു​ദ​ണ്ഡു​ക​ൾ വ​ച്ചാ​ണ് പാ​ലം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.ഇ​പ്പോ​ൾ ഇ​രു​ന്പു​ദ​ണ്ഡു​ക​ൾ​ക്ക് ഇ​ട​യി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ൾ​ക്ക് ബ​ല​ക്ഷ​യ​മു​ണ്ട്.ഏ​തു​സ​മ​യ​ത്തും കോ​ണ്‍​ക്രീ​റ്റു ത​ക​ർ​ന്നു​വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. പാ​ലം പൂ​ർ​ണമാ​യും ത​ക​ർ​ന്നാ​ലേ പു​തു​ക്കി​പ​ണി​യൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ.

Related posts