ഇ​ഞ്ചി​ക്ക് വി​ല കു​ത്ത​നെ കു​റ​ഞ്ഞു; മുടക്കിയതിന്‍റെ പാതിപോലും കിട്ടാത്ത അവസ്ഥ; ​പാ​ട്ടകൃ​ഷി​ ന​ട​ത്തി​യ ക​ർ​ഷ​ക​ർ ദുരിതത്തിൽ


മു​ത​ല​മ​ട: ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത ഇ​ഞ്ചി ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ ക​ന​ത്ത ന​ഷ്ട​ത്തി​ൽ. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ജോ​ർ​ജ്, എ​ബി, നാ​സ​ർ എ​ന്നി​വ​രാ​ണ് ചിറ്റൂർ മേഖലയിലെ പാ​റ​യ്ക്ക​ൽ​ച്ച​ള്ള​യി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ൽ കൃ​ഷി​യി​റക്കി​യ​ത്.

ഏ​ക്ക​റി​ന് അ​ന്പ​തി​നാ​യി​രം രൂ​പ തോ​തി​ലാ​ണ് ഭൂ​ഉ​ട​മ​യ്ക്ക് പ്ര​തി​ഫ​ലം ന​ൽ​കി​യിരി​ക്കു​ന്ന​ത്.എ​റ​ണാ​കു​ളം കു​ന്നത്തു​നാ​ട് സ്വ​ദേ​ശി ജോ​ർ​ജ് ര​ണ്ട​ര ഏ​ക്ക​ർ ഭൂ​മി​യാ​ണ് ഇ​ഞ്ചി കൃ​ഷി​ക്ക് ഒ​രു വ​ർ​ഷം മു​ൻ​പ് പാ​ട്ട​ത്തി​നെ​ടു​ത്ത​ത്.

കൃ​ഷി ഇ​റ​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ലി ഇ​ന​ത്തി​ലു​മാ​യി 7 ല​ക്ഷ​ത്തോ​ളം ചി​ല​വ​ഴി​ച്ചി​ട്ടു​മു​ണ്ട്. ഇ​പ്പോ​ൾ ഉ​ണ​ക്കി​യ ഇ​ഞ്ചി​ക്ക് കി​ലോ​ക്ക് 170 രൂ​പ​യാ​ണ് വി​ല.

മൊ​ത്തം 8 ല​ക്ഷ​ത്തോ​ളം ചി​ല​വ​ഴി​ച്ച​തി​ൽ വി​ള​വെ​ടു​പ്പു ന​ട​ത്തി​യ ഇ​ഞ്ചി വി​പ​ണി​യി​ലെ​ത്തി​ച്ചാ​ൽ മു​ട​ക്കു മു​ത​ലി​ന്‍റെ പ​കു​തി മാ​ത്ര​മേ ല​ഭി​ക്കൂ എ​ന്ന​താ​ണ് ജോ​ർ​ജി​ന്‍റെ സ​ങ്ക​ടം.

ര​ണ്ടു വ​ർ​ഷം മു​ന്പ് ഇ​ഞ്ചി​ക്ക് വി​ല കൂ​ടു​ത​ൽ ല​ഭി​ച്ച​തി​നാ​ൽ മികച്ച വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. ഈ ​വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചാണ് ​ജോ​ർ​ജ് ര​ണ്ട​ര ഏ​ക്ക​ർ പാ​ട്ട​ത്തി​നെ​ടു​ത്ത​

ത്. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ വാ​ങ്ങി​യാ​ണ് ലാ​ഭ​പ്ര​തീ​ക്ഷ​യി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. ഇഞ്ചി കൃഷി ചെയ്ത എല്ലാ കർഷകരും ഇതുപോലെ ദുരിതക്കയത്തിലാണ്.

Related posts

Leave a Comment