ആടുകളെ പേടിക്കേണ്ട ഗതികേട്..! തീ​ര​ദേ​ശ റോ​ഡുകൾ കൈയടക്കി ആട്ടിൻ കൂട്ടങ്ങൾ; കാൽനടയാത്രയ്ക്കും വാഹനങ്ങ ൾക്കും ഭീഷണിയാകുന്നു; ആയിരക്കണക്കിന് ആടുകളാണ് ഈ പ്രദേശങ്ങളിലുള്ളത്

goat-on-roadവി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം കോ​വ​ളം മേ​ഖ​ല​യി​ൽ റോ​ഡു​ക​ളി​ലൂ​ടെ ആ​ടു​ക​ൾ വി​ഹ​രി​ക്കു​ന്ന​തു കാ​ൽ ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. അ​ല​ഷ്യ​മാ​യി റോ​ഡു മു​റി​ച്ച് ക​ട​ക്കു​ന്ന ആ​ടു​ക​ളെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​ത് അ​പ​ക​ട​ത്തി​നു ഇ​ട​യാ​ക്കു​ന്നു.

ഉ​ട​മ​സ്ഥ​രു​ണ്ടെ​ങ്കി​ലും പ​രി​പാ​ലി​ക്കാ​തെ സ്വ​ത​ന്ത്ര​മാ​യി തു​റ​ന്നു വി​ടു​ന്ന തീ​ര​ദേ​ശ​ത്തു​കാ​രു​ടെ ശൈ​ലി​യാ​ണ് പൊ​തു​ജ​ന​ത്തി​ന് വി​ന​യാ​യ​ത്. തീ​ര​ദേ​ശ​മു​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ടു​ക​ൾ വ​ള​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ല്ലു​മേ​യാ​നാ​യി അ​ഴി​ച്ചു വി​ടു​ന്ന ആ​ടു​ക​ൾ കൂ​ട്ട​മാ​യി റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന​താ​ണ് ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​ത്.

കോ​വ​ളം ക​ളി​യി​ക്കാ​വി​ള തീ​ര​ദേ​ശ റോ​ഡി​ലെ ആ​ഴ​കു​ള​ത്ത് ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​നു വ​രെ ആ​ട്ടി​ൻ കൂ​ട്ടം വ​ഴി​യൊ​രു​ക്കി. വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ര​മ്പ​ലോ ഹോ​ൺ മു​ഴ​ക്ക​ലോ​കേ​ട്ട​ഭാ​വം പോ​ലും ന​ടി​ക്കാ​തെ അ​ല​ഷ്യ​മാ​യു​ള്ള യാ​ത്ര​യാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ടു​ക​ളെ കാ​ണാ​താ​കു​മ്പോ​ൾ മാ​ത്രം തി​ര​ക്കി​യി​റ​ങ്ങു​ന്ന ഉ​ട​മ​സ്ഥ​ർ ഇ​വ മൂ​ലം വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യെ​ന്ന​റി​ഞ്ഞാ​ൽ തി​രി​ഞ്ഞ് നോ​ക്കാ​റു​മി​ല്ല. രാ​ത്രി കാ​ല​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളെ​യും പ​ക​ലി​ൽ ആ​ടു​ക​ളെ​യും പേ​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഏ​റെ തി​ര​ക്കു​ള്ള തീ​ര​ദേ​ശ റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ.

Related posts