പത്തരമാറ്റില്ല..! വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഏഴ് ജില്ലകളില്‍ ആഭരണ തട്ടിപ്പ്: മൂന്നംഗ സംഘം അറസ്റ്റില്‍

KNR-GOLD-Lതൃശൂര്‍: വ്യാജ അംഗീകാര സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ മാറ്റുകുറഞ്ഞ ഡയമണ്ട് ആഭരണങ്ങളുണ്ടാക്കി തട്ടിപ്പു നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. രാമവര്‍മപുരം താണിക്കല്‍വീട്ടില്‍ റിജോ (30), അരണാട്ടുകര അക്കരപുറം വീട്ടില്‍ ജഷിന്‍ (31), കുന്നത്തങ്ങാടി ചേമ്പാലക്കാട്ടില്‍ വീട്ടില്‍ അബ്ദുല്‍ സനൂപ് (30) എന്നിവരെയാണ് തൃശൂര്‍ ഈസ്റ്റ് പോലീസും ഷാഡോ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

ഡയമണ്ട് വില്‍ക്കുന്നതിനായുള്ള ഇന്‍റര്‍നാഷനല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‍െറ(ഐജിഎസ്) പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. മാറ്റുകുറഞ്ഞ ഡയമണ്ട് നെക്‌ലേസുകളും സ്റ്റഡുകളുമുള്‍പ്പെടെ ആഭരണങ്ങള്‍ സ്വന്തമായി നിര്‍മിച്ച് തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൊടുപുഴ, തിരുവല്ല, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ ഇവര്‍ വിറ്റിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.  പ്രമുഖ ജ്വല്ലറിയില്‍ വര്‍ഷങ്ങളോളം ജോലിചെയ്ത പരിചയം കൈമുതലാക്കിയായിരുന്നു പ്രതികളുടെ തട്ടിപ്പ്.

വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ഒരു കടയിലും  മാറ്റുകുറഞ്ഞ ഡയമണ്ട് നെക്‌ലേസുകള്‍ വലിയാലുക്കലുള്ള ഒരു സ്ഥാപനത്തിലുമാണ് നിര്‍മിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടെ പോലീസ് പരിശോധന നടത്തി.  ഈസ്റ്റ് സിഐ സേതു, എസ്‌ഐ ലാല്‍കുമാര്‍ ഷാഡോ എസ്‌ഐ എം.പി. ഡേവിസ്, എഎസ്‌ഐമാരായ  വി.കെ. അന്‍സാര്‍, സുവ്രതകുമാര്‍, പി.എം. റാഫി, പി. അനില്‍കുമാര്‍, സീനിയര്‍ സിപിഒ ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി.വി. ജീവന്‍, പി.കെ. പഴനി, എം.എസ്. ലിഖേഷ്, വിപിന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts