സ്വർണത്താവളമായി കരിപ്പൂർ!; മൂ​ന്നു വ​ര്‍​ഷം, 500 കി​ലോ​ സ്വ​ര്‍​ണം! ഇന്നലെ മാത്രം പിടിച്ചത് ആറു കിലോ; പിടിക്കപ്പെടാതെ പോകുന്ന കണക്ക് ഞെട്ടിക്കുന്നത്…


സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ണ്ടോ​ട്ടി:​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു ക​രി​പ്പൂ​രി​ലേ​ക്കു​ള​ള അ​ന​ധി​കൃ​ത പൊ​ന്നൊ​ഴു​ക്കി​നു ക​ടി​ഞ്ഞാ​ണി​ടാ​നാ​കാ​തെ അ​ധി​കൃ​ത​ര്‍. മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ടെ ക​രി​പ്പൂ​രി​ല്‍ മാ​ത്രം 500 കി​ലോ​യ്ക്കു മു​ക​ളി​ലാ​ണ് സ്വ​ര്‍​ണ വേ​ട്ട.

2017ല്‍ 79 കി​ലോ സ്വ​ര്‍​ണം പി​ടി​ച്ച ക​രി​പ്പൂ​രി​ല്‍ 2018ൽ‍ 176 ​കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 233 കി​ലോ സ്വ​ര്‍​ണ​വും പി​ടി​ച്ചു. വി​മാ​ന സ​ർ​വീ​സ് വ​ള​രെ കു​റ​വു ന​ട​ന്ന ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 50 കി​ലോ​യ്ക്കു മു​ക​ളി​ലാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത്.

ഇ​തു പി​ടി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ മാ​ത്രം ക​ണ​ക്കാ​ണ്. ഇ​തി​ന്‍റെ പ​ത്തി​ര​ട്ടി പി​ടി​ക്ക​പ്പെ​ടാ​തെ ക​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്തി​നു ഗ​ള്‍​ഫി​ലെ മ​റ്റു​രാ​ജ്യ​ങ്ങ​ളി​ലും വേ​രോ​ട്ട​മു​ണ്ട്.

ദ്ര​വ രൂ​പ​ത്തി​ലു​ള​ള സ്വ​ര്‍​ണ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് സം​ഘം കൂ​ടു​ത​ലാ​യും എ​ത്തി​ക്കു​ന്ന​ത്.​ആ​യൂ​ര്‍​വേ​ദ മ​രു​ന്നെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ്വ​ര്‍​ണ മി​ശ്രി​തം ഒ​രു​ക്കു​ന്ന​ത്. ഇ​വ കാ​ലി​ലും അ​ടി​വ​സ്ത്ര​ത്തി​ലു​മാ​ണ് കൂ​ടു​ത​ല്‍ ഒ​ളി​പ്പി​ക്കു​ന്ന​ത്.

ഷാ​ര്‍​ജ, ദു​ബൈ എ​ന്നി​വ​ട​ങ്ങ​ളി​ല്‍​ന​ന്നു ക​രി​പ്പൂ​രി​ലെ​ത്തി​യ യു​വ​തി അ​ട​ക്കം നാ​ലു യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു മാ​ത്രം ആ​റു കി​ലോ​യു​ടെ 2.65 കോ​ടി​യു​ടെ സ്വ​ര്‍​ണം ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​വും എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സും ചേ​ര്‍​ന്നു ഇ​ന്ന​ലെ മാ​ത്രം ക​രി​പ്പൂ​രി​ല്‍ പി​ടി​ച്ച​ത്.​

അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​ത്തി​ല്‍ പി​ടി​കൂ​ടു​ന്ന ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ​ക്ക​ട​ത്താ​ണി​ത്.ക​സ്റ്റം​സ്, ക​സ്റ്റം​സ് പ്ര​വ​ന്‍റീ​വ്,ഡി​ആ​ര്‍​ഐ സം​ഘ​ങ്ങ​ളെ​ല്ലാം സ്വ​ര്‍​ണ​ക്ക​ട​ത്ത് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ന്നി​ട്ടും അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചു സ്വ​ര്‍​ണ​ക്ക​ട​ത്ത് തു​ട​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം ഡി​ആ​ര്‍​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നു ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. 20 ത​വ​ണ​യാ​യി 30 കി​ലോ സ്വ​ര്‍​ണ​മാ​ണ് സം​ഘം ക​ട​ത്തി​യ​ത്.

Related posts

Leave a Comment