എല്ലാത്തിനും സാക്ഷിയുണ്ട്..! പ​ത്താം ക്ലാ​സുകാരിയുടെ മ​ര​ണത്തിൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കുമെന്ന് സർക്കാർ

കൊ​​​ച്ചി : കൊ​​​ല്ലം ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ളി​​​ലെ പ​​​ത്താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണു​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ​​​ക്കെ​​​തി​​​രേ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റം നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. അ​​​ധ്യാ​​​പി​​​ക​​​മാ​​​രാ​​​യ ക്ര​​​സ​​​ൻ​​​സ് നേ​​​വി​​​സ്, സി​​​ന്ധു​ പോ​​​ൾ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ ശ​​​കാ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പെ​​​ണ്‍​കു​​​ട്ടി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​താ​​​ണെ​​​ന്ന് സ്കൂ​​​ളി​​​ലെ സി​​​സി ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഉ​​​ച്ച​​ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നി​​​രു​​​ന്ന കു​​​ട്ടി​​​യെ മ​​​റ്റൊ​​​രു ക്ലാ​​​സി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി പ​​​ര​​​സ്യ​​​മാ​​​യി ശാ​​​സി​​​ച്ചു. ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ധ്യാ​​​പി​​​ക​​​മാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചു.​​​

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള നി​​​സാ​​​ര​​പ്ര​​​ശ്നം മൂ​​​ല​​​മാ​​​ണ് ഗൗ​​​രി നേ​​​ഹ സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്ന് ചാ​​​ടി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തെ​​​ന്നും ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്നു​​​മു​​​ള്ള അ​​​ധ്യാ​​​പി​​​ക​​​മാ​​​രു​​​ടെ വാ​​​ദം ശ​​​രി​​​യ​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Related posts