സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകരുടെ തിരിച്ചുവരവ് കേക്ക് മുറിച്ച് ആഘോഷിച്ച് സ്കൂൾ; അ​ധ്യാ​പ​ക​രെ പി​ന്തു​ണ​യ്ക്കാ​ൻ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് മാനേജ്മെന്‍റ്

കൊ​ല്ലം: കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഗൗ​രി നേ​ഹ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കു പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്. സ​സ്പെ​ൻ​ഷ​ൻ കാ​ല​യ​ള​വി​ലെ ആ​നു​കൂ​ല്യ​ങ്ങ​ളും ശ​ന്പ​ള​വും അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​കു​മെ​ന്നും കോ​ട​തി കു​റ്റ​ക്കാ​രാ​യി വി​ധി​ച്ചാ​ൽ മാ​ത്ര​മേ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ൾ പൂ​ർ​ണ തൃ​പ്ത​രാ​ണെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് അ​ധ്യാ​പ​ക​രെ തി​രി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മാ​നേ​ജ്മെ​ന്‍റ് വി​ശ​ദീ​ക​രി​ക്കു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി തീ​ർ​ന്നു തി​രി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​രെ കേ​ക്ക് മു​റി​ച്ച് സ്വീ​ക​രി​ച്ച​തി​നെ​യും മാ​നേ​ജ്മെ​ന്‍റ് ന്യാ​യീ​ക​രി​ച്ചു. കേ​ക്ക് മു​റി​ച്ച​ത് അ​ധ്യാ​പ​ക​ർ​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നാ​ണെ​ന്നും അ​ധ്യാ​പ​ക​രെ പി​ന്തു​ണ​യ്ക്കാ​ൻ മാ​നേ​ജ്മെ​ന്‍റി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 20ന് ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗൗ​രി 23ന് ​ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​ധ്യാ​പി​ക​മാ​രു​ടെ ശ​കാ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​നം​നൊ​ന്താ​ണ് ഗൗ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് വി​ല​യി​രു​ത്തി കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മു​ൾ​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മാ​നേ​ജ്മെ​ന്‍റ്നി​ർ​ബ​ന്ധി​ത​രാ​യ​ത്.

സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം ട്രി​നി​റ്റി സ്കൂ​ൾ തി​രി​ച്ചെ​ടു​ത്തി​രു​ന്നു. കേ​ക്ക് ന​ൽ​കി​യാ​ണ് സി​ന്ധു പോ​ൾ, ക്ര​സ​ന്‍റ് എ​ന്നീ അ​ധ്യാ​പി​ക​മാ​രെ മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ധ്യാ​പി​ക​മാ​രെ തി​രി​ച്ചെ​ടു​ത്ത​തെ​ന്ന് ഗൗ​രി നേ​ഹ​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts