ഗള്‍ഫിലും ഭാഗ്യം മലയാളികള്‍ക്ക് തന്നെ! ഒരു പ്രവാസിക്ക് കൂടി എട്ട് കോടിയുടെ സമ്മാനം

ദു​ബൈ: ശ​നി​യാ​ഴ്ച ന​ട​ന്ന ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​മി​ല്ലേ​നി​യം മി​ല്യ​ന​യ​ര്‍ ന​റു​ക്കെ​ടു​പ്പി​ല്‍ ഒ​ന്നാം സ​മ്മാ​നം മ​ല​യാ​ളി​ക്ക്.

ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ബ്‍​ദു​ല്‍ റൗ​ഫി​നാ​ണ് പ​ത്ത് ല​ക്ഷം ഡോ​ള​ര്‍ (എ​ട്ട് കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ) സ്വ​ന്ത​മാ​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് മെ​ന്‍​സ് ഫെ​ന​ല്‍ മ​ത്സ​ര​ത്തി​ലെ ചാ​മ്പ്യ​നാ​യി മാ​റി​യ റ​ഷ്യ​ന്‍ താ​രം ദാ​നി​ല്‍ മെ​ദ്‍​വ​ദേ​വാ​ണ് സ​മ്മാ​നാ​ര്‍​ഹ​നെ തെ​ര‌​ഞ്ഞെ​ടു​ത്ത​ത്. മ​ത്സ​ര​വേ​ദി​യി​ല്‍ വെ​ച്ചു ത​ന്നെ​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പും.

55 വ​യ​സു​കാ​ര​നാ​യ അ​ബ്‍​ദു​ല്‍ റൗ​ഫ് ഫെ​ബ്രു​വ​രി 16ന് ​ഓ​ണ്‍​ലൈ​നാ​യി എ​ടു​ത്ത 1771 ന​മ്പ​ര്‍ ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​മി​ല്ലേ​നി​യം മി​ല്യ​ന​യ​ര്‍ സീ​രി​സ് 416ലെ ​വി​ജ​യി​യാ​യി മാ​റി​യ​ത്.

25 വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ല്‍ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം 2018 മു​ത​ല്‍ ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടു​പ്പു​ക​ളി​ല്‍ പ​തി​വാ​യി പ​ങ്കെ​ടു​ത്തു​വ​രി​ക​യാ​ണ്.

ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ അ​ബ്‍​ദു​ല്‍ റൗ​ഫ് ദോ​ഹ​യി​ലെ ഒ​രു ബി​ല്‍​ഡി​ങ് മെ​യി​ന്റ​ന​ന്‍​സ് സ്ഥാ​പ​ന​ത്തി​ല്‍ ഫി​നാ​ന്‍​സ് മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണി​പ്പോ​ള്‍.

സ​മ്മാ​നം ല​ഭി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച അ​ദ്ദേ​ഹം 2018 മു​ത​ലു​ള്ള ത​ന്റെ ഭാ​ഗ്യാ​ന്വേ​ഷ​ണ ച​രി​ത്ര​വും വി​വ​രി​ച്ചു.

1999ല്‍ ​ദു​ബൈ ഡ്യൂ​ട്ടി ഫ്രീ​യു​ടെ മി​ല്ലേ​നി​യം മി​ല്യ​ന​യ​ര്‍ ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ച​തു മു​ത​ല്‍ 10 ല​ക്ഷം ദി​ര്‍​ഹ​ത്തി​ന്റെ ഒ​ന്നാം സ​മ്മാ​നം സ്വ​ന്ത​മാ​ക്കു​ന്ന 207-ാമ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ബ്‍​ദു​ല്‍ റൗ​ഫ്.

ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന​വ​രി​ലും ഭൂ​രി​പ​ക്ഷം പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്.

Related posts

Leave a Comment