കീവിൽ റഷ്യൻ ആക്രമണം; 16 മരണം

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ 16 മ​ര​ണം. നാ​ൽ​പ്പ​തി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. വ്യോ​മ​പ്ര​തി​രോ​ധ​സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ഭാ​വ​മാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

ബാ​ലി​സ്റ്റി​ക്, ക്രൂ​സ്, ഹൈ​പ്പ​ർ​സോ​ണി​ക് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട മി​സൈ​ലു​ക​ളും 168 ഡ്രോ​ണു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​തെ​ന്ന് യു​ക്രെ​യ്ൻ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഭൂ​രി​ഭാ​ഗം ഡ്രോ​ണു​ക​ളും ബാ​ലി​സ്റ്റി​ക് ഒ​ഴി​കെ​യു​ള്ള മി​സൈ​ലു​ക​ളും നി​ർ​വീ​ര്യ​മാ​ക്കാ​നാ​യെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. കീ​വി​ലെ സ്ലൊ​മി​യാ​ൻ​സി​കി​യി​ൽ ഒ​ന്പ​തു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗം ത​ക​ർ​ന്നാ​ണ് 15 പേ​രും കൊ​ല്ല​പ്പെ​ട്ട​ത്. സ്കൂ​ൾ, കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി, ഗോ​ഡൗ​ണു​ക​ൾ തു​ട​ങ്ങി​യ​വ​യും ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

Related posts

Leave a Comment