പട്ടാളക്കാരനാണോടാ കളി..! കാറിന്സൈഡ് നൽകാത്തതിന്‍റെ പേരിൽ സ്വകാര്യ ബസ് തടഞ്ഞ് നിർത്തിയ തോക്കൂ ചൂണ്ടി ഭീഷണി; വിമുക്തഭടനെ പോലീസ് അറസ്റ്റു ചെയ്തു

തൃ​ശൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​ർ​ക്കു നേ​രെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​മു​ക്ത​ഭ​ട​നെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യം സ്വ​ദേ​ശി ശ്രീ​പ​ത്മം വീ​ട്ടി​ൽ അ​രു​ണ്‍​കു​മാ​ർ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 19ന് ​ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലാ​ണ് ഉ​ച്ച​യ്ക്ക് ഒ​ന്നേ​മു​ക്കാ​ലോ​ടെ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

കാ​ർ ബ​സി​നു കു​റു​കേ​യി​ട്ട് ചാ​ടി​യി​റ​ങ്ങി​യ യാ​ത്ര​ക്കാ​ർ ഡ്രൈ​വ​ർ​ക്കു​നേ​രേ തോ​ക്ക് ചൂ​ണ്ടു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. തൃ​ശൂ​ർ-​നെ​ട്ടി​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന അ​ൻ​ജു-​അ​നു ബ​സി​ലെ ഡ്രൈ​വ​ർ കൈ​നൂ​ർ സ്വ​ദേ​ശി സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് തോ​ക്കു ചൂ​ണ്ടി ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഹോ​ണ്‍ മു​ഴ​ക്കി​യി​ട്ട് ബ​സ് വ​ശം ന​ൽ​കി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്രോ​ശം. ബ​സ് യാ​ത്ര​ക്കാ​ർ ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​യാ​ള​ട​ങ്ങു​ന്ന സം​ഘം കാ​റി​ൽ ക​യ​റി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എസി​പി വാ​ഹി​ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഈ​സ്റ്റ് എ​സ്ഐ പി. ​മു​ര​ളീ​ധ​ര​ൻ, എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

 

Related posts