ഗുണ്ട ച​മ്മ​ന്തി ശ​രത് പി​ടി​യി​ൽ..! മുൻ വൈരാഗ്യത്തിന്‍റെ പേരിൽ പട്ടാപകൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസ്; പ്രതി ഗുണ്ട ശരതിനെ പോലീസ് അറസ്റ്റുചെയ്തു

gunda-chammnthi-sharathതി​രു​വ​ന​ന്ത​പു​രം: മേ​ലെ പൂ​ങ്ക​ള​ത്ത് കോ​ളി​യൂ​രി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച  ഗു​ണ്ട​യാ​യ ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ച​മ്മ​ന്തി ശ​ര​ത് എ​ന്ന ശ​ര​ത്ത് (25) നെ  ​സി​റ്റി ഷാ​ഡോ പോ​ലി​സ് പി​ടി​കൂ​ടി.    പൂ​ങ്ക​ളം സ്വ​ദേ​ശി​യാ​യ മ​നോ​ജ് എ​ന്ന യു​വാ​വി​നെ മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പൂ​ങ്ക​ളം സി​ജി​എ കോ​ന്പൗ​ണ്ടി​ന് സ​മീ​പ​ത്ത് വെ​ച്ച് പ​ട്ടാ​പ്പ​ക​ൽ നാ​ട്ടു​കാ​ർ നോ​ക്കി നി​ൽക്കെയാ​ണ് ച​മ്മ​ന്തി ശ​ര​ത്തും കൂ​ട്ടാ​ളി​ക​ളും വെ​ട്ടി മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ഞ്ചാ​വി​നും മ​യ​ക്കു മ​രു​ന്നി​നും അ​ടി​മ​യാ​യ ശ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ങ്കു​ളം ഭാ​ഗ​ത്ത് ഗു​ണ്ടാ​സം​ഘം രൂ​പി​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ണ് മു​ൻ​വൈ​രാ​ഗ്യം എ​ന്ന പേ​രി​ൽ മ​നോ​ജി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.  മ​നോ​ജി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലി​സ് ക​മ്മീ​ഷ​ണ​ർ രൂ​പി​ക​രി​ച്ച പ്ര​ത്യേ​ക ഷാ​ഡോ സം​ഘം ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് ശ​ര​ത്തി​നെ പി​ടി​കൂ​ടി​യ​ത്.

ശ​ര​ത്തി​ന്‍റെ കൂ​ട്ടാ​ളി​ക​ൾ ഉ​ട​ൻ ത​ന്നെ വ​ല​യി​ലാ​കു​മെ​ന്ന് പോ​ലി​സ് അ​റി​യി​ച്ചു.  തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലി​സ് ക​മ്മീഷ​ണ​ർ സ്പ​ർ​ജ​ൻ കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ക​ണ്‍​ട്രേ​ൾ റൂം ​അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി.​സു​രേ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ തി​രു​വ​ല്ലം എ​സ്ഐ ശി​കാ​ന്ത് മി​ശ്ര, ഷാ​ഡോ എ​സ്ഐ സു​നി​ൽ ലാ​ൽ, ഷാ​ഡോ ടിം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീം ​ആ​ണ്  അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്കി​യ​ത്.

Related posts