ജയ്പുർ: കൊടും ക്രിമിനൽ ജഗൻ ഗുർജാർ രാജസ്ഥാനിലെ ജയിലിൽ സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആജ്മീറിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഗുർജാറെ പാർപ്പിച്ചിരുന്നത്.
സഹതടവുകാരനായ വിഷ്ണു ഗുർജാറിനെ ടവലുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഈ വർഷം മാർച്ചിലാണ് ജഗൻ ഗുർജാറെ ആജ്മീർ ജയിലിലേക്കു മാറ്റിയത്. ധോൽപുർ സ്വദേശിയായ ജഗനെതിരേ നൂറോളം കേസുകളുണ്ട്.
