ഗു​രു​ക്ഷേ​ത്ര ചു​റ്റു​മ​തി​ലി​ൽ ഉ​ദ്ഘാ​ട​ന ശിലാഫലകത്തിൽ നിന്ന് കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എംഎൽഎ പുറത്ത്; പരിപാടിയില്‍ പ​ങ്കെ​ടു​ക്കാ​ത്ത മ​ന്ത്രി​ കടകംപള്ളി സുരേന്ദ്രൻ ശിലാഫലകത്തിലും; ശിലാഫലക വിവാദം വീണ്ടും വിവാദമാകുന്നു

ഗു​രു​വ​യൂ​ർ: പ​തി​വി​നു വി​രു​ദ്ധ​മാ​യി ക്ഷേ​ത്ര ചു​റ്റു​മ​തി​ലി​ലും ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​ക​ങ്ങ​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​സാ​ദ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദേ​വ​സ്വം സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​ക​മാ​ണ് ക്ഷേ​ത്ര ചു​റ്റു​മ​തി​ലി​ന്‍റെ തെ​ക്കേ​ഭാ​ഗ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​ക​നാ​യ പ​രി​പാ​ടി​യി​ൽ കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ ആ​യി​രു​ന്നു അ​ധ്യ​ക്ഷ​ൻ.​എ​ന്നാ​ൽ അ​ധ്യ​ക്ഷ​നാ​യ എം​എ​ൽ​എ​യു​ടെ പേ​രൊ​ഴി​വാ​ക്കി പ​രി​പാ​ടി​യി​ൽ ഇ​ല്ലാ​തി​രു​ന്ന മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ പേ​ര് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് വ​ച്ചാ​ണ് ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ക്ഷേ​ത്ര​ത്തി​ൽ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ വ​ഴി​പാ​ടു​ക​ൾ സ​മ​ർ​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ക്ഷേ​ത്ര ചു​റ്റു​മ​തി​ലി​ൽ ശി​ലാ​ഫ​ല​കം സ്ഥി​പി​ക്കാ​റി​ല്ല. 2007ൽ ​ഒ​രു ഭ​ക്ത​ൻ വ​ഴി​പാ​ടാ​യി സ്ഥാ​പി​ച്ച വെ​ള​ളം ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ന്ന് ദേ​വ​സ്വം മ​ന്ത്രി​യാ​യി​രു​ന്ന ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചി​രു​ന്നു.

അ​തി​ന്‍റെ ശി​ലാ​ഫ​ല​കം പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ ചു​റ്റു​മ​തി​ലി​ൽ സ്ഥാ​പി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.​അ​തി​നു​ശേ​ഷം പി​ന്നീ​ട് ശി​ലാ​ഫ​ല​ക​ങ്ങ​ൾ ചു​റ്റു​മ​തി​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല. നി​ര​വ​ധി ഭ​ക്ത​ർ കോ​ടി​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ൾ വ​ഴി​പാ​ടു​ക​ളാ​യി ക്ഷേ​ത്ര​ത്തി​ൽ സ​മ​ർ​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ​യൊ​ന്നും ഉ​ദ്ഘാ​ട​ന ഫ​ല​ക​ങ്ങ​ൾ ക്ഷേ​ത്ര ചു​റ്റു​തി​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.2007​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ശി​ലാ​ഫ​ല​കം ക്ഷേ​ത്ര ചു​റ്റു​മ​തി​ലി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.

Related posts