പു​തു​ക്കാ​ട് കെഎസ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു; അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ച്ച കെഎസ്ആ​ർ​ടി​സി ബ​സിൽ ഒ​മ്നി വാ​ൻ ഇ​ടി​ച്ചു; ര​ണ്ടുപേ​ർ​ക്ക് പ​രി​ക്കേ​റ്റു

പു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത​യി​ൽ പു​തു​ക്കാ​ട് കെഎസ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. ബ​സുക​ൾ അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30ന് ​അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ച്ച കെഎസ്ആ​ർ​ടി​സി ബ​സിൽ ഒ​മ്നി വാ​ൻ ഇ​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഭാ​സ്ക​ർ, ശെ​ന്തി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പെ​രു​ന്പാ​വൂ​രി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് അ​ശ്ര​ദ്ധ​മാ​യി സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഒ​മ്നി വാ​ൻ പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും ചാ​ല​ക്കു​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ശ്ര​ദ്ധി​ക്കാ​തെ ബ​സുക​ൾ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന് സ്റ്റാ​ന്‍റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന​ത്.

ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ര​വ​ധി ത​വ​ണ പോ​ലീ​സ് താ​ക്കീ​ത് ന​ൽ​കി​യി​ട്ടും അ​തൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​യാ​ണ് ബ​സുക​ൾ സ്റ്റാ​ന്‍റി​ലേ​ക്ക് എ​ത്തു​ന്ന​ത്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ്സു​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.​അ​പ​ക​ട​സൂ​ച​ന സി​ഗ്ന​ലു​ക​ൾ സ്റ്റാ​ന്‍റി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​ൻ ബ​സ്സ് ഡ്രൈ​വ​ർ​മാ​ർ ത​യ്യാ​റാ​വു​ന്നി​ല്ല. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts