അ​നു​ഗ്രം ചൊ​രി​ഞ്ഞ് ഉ​ണ്ണി​ക്ക​ണ്ണ​ൻ… ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് 266 വി​വാ​ഹ​ന​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യ​തോ​ടെ വി​വാ​ഹ പാ​ർ​ട്ടി​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടാ​തെ ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന​ത് 266 വി​വാ​ഹ​ങ്ങ​ൾ. മ​ക​ര​മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ലാ​ണ് വ​ലി​യ വി​വാ​ഹ​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്ത്.

തി​ര​ക്ക് ഉ​ണ്ടാ​കു​മെ​ന്നു മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യ​തോ​ടെ ദേ​വ​സ്വം വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ന​ട​ത്തി. നാ​ലു വി​വാ​ഹ മ​ണ്ഡ​പ​ങ്ങ​ൾ​ക്കൊ​പ്പം ഒ​രു മ​ണ്ഡ​പം​കൂ​ടി അ​ധി​ക​മാ​യി ഒ​രു​ക്കി.

പു​ല​ർ​ച്ചെ 4.30ന് ​വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങി. ഒ​രേ​സ​മ​യ​ത്ത് അ​ഞ്ചു​വി​വാ​ഹ​ങ്ങ​ൾ വീ​തം ന​ട​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 24 പേ​രെ മാ​ത്ര​മാ​ണ് മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട​ത്.

മേ​ൽ​പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ന് തെ​ക്കു ഭാ​ഗ​ത്തെ പ​ന്ത​ലി​ൽ വ​ധൂ​വ​ര​ന്മാ​രെ​യും ബ​ന്ധു​ക്ക​ളെ​യും പ്ര​വേ​ശി​പ്പി​ച്ചു. ഓ​രോ വി​വാ​ഹ പാ​ർ​ട്ടി​ക്കാ​ർ​ക്കും ടോ​ക്ക​ൺ ന​ൽ​കി സ​മ​യ​ക്ര​മം പാ​ലി​ച്ചു. 12ഓ​ടെ ഭൂ​രി​പ​ക്ഷം വി​വാ​ഹ​ങ്ങ​ളും ക​ഴി​ഞ്ഞു.

വി​വാ​ഹം ക​ഴി​ഞ്ഞ​വ​രെ തെ​ക്കേ​ന​ട വ​ഴി ക​ട​ത്തി​വി​ട്ടു. പോ​ലീ​സു​കാ​രെ അ​ധി​ക​മാ​യി നി​യോ​ഗി​ച്ചി​രു​ന്നു. ഔ​ട്ട​ർ-​ഇ​ന്ന​ർ റിം​ഗ് റോ​ഡു​ക​ളി​ൽ വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ദേ​വ​സ്വം അ​ധി​കൃ​ത​ർ സെ​ക്യൂ​രി​റ്റി പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു

Related posts

Leave a Comment