നി​ല​പാ​ടു​ക​ളു​ടെ സ​തീ​ശ​ൻ… വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​രോ​ധ​ത്തി​ന് കാ​ര​ണം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ; എ​ൻ​എ​സ്എ​സി​ന്‍റെ വി​രോ​ധം ത​ന്‍റെ നി​ല​പാ​ട് ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​തും

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ത​ന്നോ​ടു​ള്ള വി​രോ​ധ​ത്തി​ന് കാ​ര​ണം ത​ന്‍റെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ളാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

വ​ർ​ഗീ​യ​ത ആ​രു​പ​റ​ഞ്ഞാ​ലും അ​തി​നോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. മ​തേ​ത​ര മ​ന​സു​ള്ള​വ​ർ ത​ന്‍റെ നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ടെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

നാ​ടി​ന്‍റെ മ​തേ​ത​ര സ്വ​ഭാ​വം ത​ക​ർ​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളോ​ടും നി​ല​പാ​ടു​ക​ളോ​ടും സ​ന്ധി​യി​ല്ലാ​ത്ത സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ഒ​രു വാ​ർ​ത്താ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​സ്എ​സി​ന് ത​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യ വി​രോ​ധ​മാ​ണെ​ങ്കി​ൽ അ​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ. അ​ത് ത​ന്‍റെ നി​ല​പാ​ടു​ക​ൾ ശ​രി​യാ​ണെ​ന്ന​തി​ന്റെ തെ​ളി​വാ​ണ്. കോ​ൺ​ഗ്ര​സി​നോ​ടോ യു​ഡി​എ​ഫി​നോ​ടോ അ​വ​ർ​ക്ക് വി​രോ​ധ​മി​ല്ല​ല്ലോ, അ​ത് മ​തി​യെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഇ​ത്ത​രം സൂ​ക്കേ​ട് ബാ​ധ പോ​ലീ​സും ഒ​ഴി​പ്പി​ക്കും…

Related posts

Leave a Comment