തൃ​ക്കൂ​രി​ൽ ബാ​ലി​ക മ​രി​ച്ച​ത് എ​ച്ച്1 എ​ൻ1 പ​നി ബാ​ധി​ച്ച്; പ്രതിരോധപ്രവർത്തനം ഊർജിതമാക്കും

തൃ​ക്കൂ​ർ : വാ​രി​ത്തൊ​ടി​യി​ൽ ഒ​റീ​സ ബാ​ലി​ക മ​രി​ച്ച​ത് എ​ച്ച്1 എ​ൻ1 പ​നി ബാ​ധി​ച്ചെ​ന്ന് സ്ഥി​രീ​ക​ര​ണം.​ഒ​റീ​സ തൊ​ഴി​ലാ​ളി​ക​ളാ​യ ബാ​പ്പി, ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​ഞ്ചു​വ​യ​സു​ള്ള ശ്രാ​വ​ണി​യാ​ണ് ചൊ​വ്വാ​ഴ്ച പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്.

ര​ക്ത സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ലാ​ണ് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യ​ത്. ഇ​വ​രോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​വ​ർ​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കു​മെ​ന്ന് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​ആ​ർ. സു​രേ​ഷ് അ​റി​യി​ച്ചു. മാ​താ​പി​താ​ക്ക​ൾ​ക്കോ കൂ​ടെ ജോ​ലി​ചെ​യ്ത​വ​ർ​ക്കോ ഇ​തു​വ​രെ എ​ച്ച്1 എ​ൻ1 ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

എ​ന്നി​രു​ന്നാ​ലും മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ര​ണ്ട് മാ​സം മു​ന്പ് സ​മീ​പ​ത്ത് പൊ​ന്നൂ​ക്ക​ര​യി​ൽ എ​ച്ച്1 എ​ൻ1 പ​നി ബാ​ധി​ച്ച് ഒ​രു സ്ത്രീ ​മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്കും എ​ച്ച്1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts