ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ റോഡിലെ കുഴികളടച്ചു  ബസ് ഉടമകളും ജീവനക്കാരും; ഇ​നി​യും റോ​ഡ് റീ​ടാ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​സ് പണിമുടക്കി പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പും

മ​ന​ക്കൊ​ടി: തൃ​ശൂ​ർ -കാ​ഞ്ഞാ​ണി- വാ​ടാ​ന​പ്പ​ള്ളി റൂ​ട്ടി​ലെ ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങി. ചേ​റ്റു​പു​ഴ​പാ​ടം മു​ത​ൽ വാ​ടാ​ന​പ്പ​ള്ളി​വ​രെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ളാ​ണ് തൃ​ശൂ​ർ -കാ​ഞ്ഞാ​ണി മേ​ഖ​ല ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് യൂ​ണി​യ​നും ബ​സ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് അ​ട​ച്ച​ത്.

സി​മ​ന്‍റും മെ​റ്റ​ലും മ​ണ​ലും ചേ​ർ​ത്ത് കോ​ൺ​ക്രീ​റ്റ് ചെ​യ്താ​ണ് ഓ​രോ കു​ഴി​ക​ളും ഇ​വ​ർ അ​ട​ച്ച​ത്. ഇ​ത് ക​ണ്ടെ​ങ്കി​ലും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ഒ​രു​മാ​സം​മു​ന്നേ ബ​സു​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് കു​ഴി​ക​ൾ അ​ട​ച്ചി​രു​ന്നു.

വീ​ണ്ടും രൂ​പ​പ്പെ​ട്ട് പു​തി​യ കു​ഴി​ക​ളാ​ണ് ഇ​ന്ന​ലെ വീ​ണ്ടും അ​ട​ച്ച​ത്. ഇ​നി​യും റോ​ഡ് റീ​ടാ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​സ് പ​ണി​മു​ട​ക്ക് അ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ളി​ലേ​ക്ക് തി​രി​യു​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts