വേണമെങ്കിൽ നന്നാക്കിയെടുത്തോ‍? ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച ഹൈ​മാ​സ്റ്റ് വി​ള​ക്ക് 3 മാസത്തിനുള്ളിൽ മിഴിയടച്ചു ; അറ്റകുറ്റപ്പ ണികൾക്ക് ഫണ്ടില്ലെന്ന് അധികൃതർ

alp-highmastമാ​ന്നാ​ർ: പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​വാ​നു​ള്ള ഇ​ട​മാ​യി മാ​ന്നാ​ർ ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​റു​ന്നു. 5.5 ല​ക്ഷം  മു​ട​ക്കി സ്ഥാ​പി​ച്ച  ലൈ​റ്റ് നി​ല​വി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​തി​നൊ​പ്പം വി​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മാ​ന്നാ​ർ ടൗ​ണി​ൽ ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്ന ഏ​റേ നാ​ള​ത്തെ  ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 5.5  ല​ക്ഷം മു​ട​ക്കി ഇ​ത് സ്ഥാ​പി​ച്ച​ത്.

ലൈ​റ്റ് സ്ഥാ​പി​ച്ച് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ത് മി​ഴി​യ​ട​ച്ചു.  2012 ഡി​സം​ബ​റി​ലാ​ണ് ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് ഇ​ത് സ്ഥാ​പി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള​ളി​ൽ ഇ​ത് പ്ര​കാ​ശി​ച്ച​ത് വ​ല്ല​പ്പോ​ഴും മാ​ത്ര​മാ​ണ്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ​ല ത​വ​ണ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ ആ​റു മാ​സ​മാ​യി വി​ള​ക്ക് പ്ര​കാ​ശി​ക്കു​ന്നി​ല്ല. ചി​ല ലൈ​റ്റു​ക​ൾ ഇ​ട​യ്ക്കി​ടെ മി​ന്നു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്.

ഹൈ​മാ​സ്റ്റ് വി​ള​ക്ക് വ​ന്ന​തോ​ടെ ടൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് തെ​രു​വ് വി​ള​ക്കു​ക​ൾ മാ​റ്റി​യി​രു​ന്നു. ഇ​പ്പോ​ൾ രാ​ത്രി​യാ​യി​ൽ മാ​ന്നാ​ർ ഇ​രു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.​ലൈ​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ചെ​യ്യു​വാ​ൻ പ​ഞ്ചാ​യ​ത്തി​ൽ ഫ​ണ്ട് നീ​ക്കി വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.  എ​ല്ലാ​വ​രും  ലൈ​റ്റി​നെ കൈ​യെ​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ. വേ​ണ​മെ​ങ്കി​ൽ നാ​ട്ടു​കാ​ർ പ​ണം മു​ട​ക്കി അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്ത​ണ​മെ​ന്ന രീ​തി​യാ​ണ് അ​ധി​കൃ​ത​രു​ടേ​ത്.

Related posts