പ്രളയത്തിൽ തകർന്ന  തൃ​പ്ര​യാ​റി​ലേ​ക്ക് നാ​ല​ര​ക്കോ​ടി​യു​ടെ ഹൈ​ടെ​ക് റോ​ഡൊ​രു​ങ്ങു​ന്നു

ചാഴൂർ: ത്യ​പ്ര​യാ​റി​ലേ​യ്ക്ക് നാ​ല​ര​ക്കോ​ടി​യു​ടെ ഹൈ​ടെ​ക് റോ​ഡൊ​രു​ങ്ങു​ന്നു. നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട അ​വി​ണി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്ക​ല്ല് മു​ത​ൽ പെ​രി​ങ്ങോ​ട്ടു​ക​ര വ​രെ​യ​ണ് ഹൈ​ടെ​ക് റോ​ഡൊ​രു​ങ്ങു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന നി​ല​വി​ലു​ള്ള റോ​ഡ് നാ​ല​ര കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​ത്. റോ​ഡ് മെ​ക്കാ​ർ​ഡം ബി​റ്റു​മി​ൻ ആ​ന്‍റ് മെ​ക്കാ​ർ​ഡം കോ​ണ്‍​ക്രീ​റ്റി​ങ്ങാ​ണ് ചെ​യ്യു​ന്ന​ത്.

മൂ​ന്ന് ക​ലു​ങ്കു​ക​ൾ പു​ന​ർ നി​ർ​മി​ച്ചു. 630 മീ​റ്റ​ർ ക​ന, പാ​ർ​ശ്വ ഭി​ത്തി നി​ർ​മ്മാ​ണം എ​ന്നി ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ന​ക്ക​ല്ല് – അ​മ്മാ​ടം- പെ​രി​ങ്ങോ​ട്ടു​ക​ര വ​രെ​യു​ള്ള റോ​ഡി​ലെ പ​ള്ളി​പ്പു​റം മു​ത​ൽ പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്‍റ​ർ വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​യു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ചാ​ഴൂ​രി​ൽ .

ഗീ​ത​ഗോ​പി എം.​എ​ൽ.​എ. നി​ർ​വ്വ​ഹി​ച്ചു. ചാ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി ക​ന​ക​രാ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.. ചേ​ർ​പ്പ് ഡി​വി​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ നി​മേ​ഷ് പു​ഷ്പ​ൻ റി​പ്പോ​ർ​ട്ട് അ​വത​രി​പ്പി​ച്ചു.കെ.​രാ​മ​ച​ന്ദ്ര​ൻ, വി​ജി​ഷ​ണ്‍​മു​ഖ​ൻ, വി.​വി.​സു​രേ​ഷ്, കെ.​എ​സ്.​മോ​ഹ​ൻ​ദാ​സ്, പി.​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts