ജ​ന​ങ്ങ​ളി​ൽ നി​കു​തി​ഭാ​രം ഏ​ൽ​പി​ക്കാ​തെ സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടുമെന്ന് മ​ന്ത്രി എ.​കെ ബാ​ല​ൻ

പാലക്കാട്: റോ​ഡു​ക​ൾ വി​ക​സ​ന​ത്തി​ന്‍റെ ജീ​വ​നാ​ഡി​ക​ളാ​ണെ​ന്നും വാ​ഹ​ന​പ്പെ​രു​പ്പ​വും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് മി​ക​ച്ച റോ​ഡു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി എ. ​കെ. ബാ​ല​ൻ പ​റ​ഞ്ഞു.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മം​ഗ​ലം പ​ഴ​യ എ​ൻ.​എ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​രി​ൽ എ​ത്തി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ ആ​വ​ശ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​രി​ന്‍റെ 1000 ദി​വ​സം പൂ​ർ​ത്തി​യാ​വു​ന്ന അ​വ​സ​ര​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളി​ൽ നി​കു​തി​ഭാ​രം ഏ​ൽ​പി​ക്കാ​തെ ത​ന്നെ സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടും. പ്ര​ള​യ​ത്തി​ന് ശേ​ഷ​മു​ള്ള പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​രി​ന് മു​ന്നി​ൽ വെ​ല്ലു​വി​ളി​ക​ളു​ണ്ട്. സ്ത്രീ​സ​മ​ത്വം സ​ർ​ക്കാ​രി​ന്‍റെ ന​യ​മാ​ണെ​ന്നും സ​മൂ​ഹ​ത്തെ പി​ന്നി​ലേ​ക്ക് വ​ലി​ക്കു​ന്ന​വ​രു​ടെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കെ ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​ടി ഒൗ​സെ​ഫ്, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി ​ഗം​ഗാ​ധ​ര​ൻ, ര​മാ​ജ​യ​ൻ, വ​ന​ജ രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ശ്രീ​ലേ​ഖ, രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts